Story Dated: Tuesday, December 2, 2014 01:27
ബത്തേരി: മുത്തങ്ങയില്‍ മദ്യലഹരിയില്‍ നാട്ടുകാരെ ആക്രമിച്ച വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം നൂല്‍പ്പുഴ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്‌ച വൈകീട്ട് കല്ലൂരില്‍ നിന്നും കുമിഴിയിലേക്ക് ഓട്ടംപോയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ നിഖിലിനെയും യാത്രക്കാരെയുമാണ് മുത്തങ്ങയില്‍ തടഞ്ഞുനിര്‍ത്തി നാലു വനംവകുപ്പ് ജീവനക്കാര്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട വനപാലകര്‍ ടോര്‍ച്ചും മറ്റും ഉപയോഗിച്ചാണ് ഡ്രൈവറെയും യാത്രക്കാരെയും പരിക്കേല്‍പ്പിച്ചതെന്ന് യോഗം ആരോപിച്ചു.
സംഭവം അറിഞ്ഞ് എത്തിയ നിഖിലിന്റെ സുഹൃത്തുക്കളെയും വനപാലകര്‍ ആക്രമിച്ചു. തലയ്‌ക്ക് മാരകമായി പരിക്കേറ്റ കല്ലൂര്‍ സ്വദേശി മോഹന്‍ദാസ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രൂക്ഷമായ വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന മുത്തങ്ങ പ്രദേശത്ത് ഇതിനെതിരെ നടപടിയെടുക്കാന്‍ തയാറാവാത്ത വനംവകുപ്പുകാര്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും നാട്ടുകാര്‍ക്കെതിരെ കള്ളക്കേസും മര്‍ദനമുറകളും തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്‌ച നാട്ടുകാര്‍ക്കെതിരെ നടന്ന ആക്രമണം. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി എടുത്തില്ലെങ്കില്‍ ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും. വനംവകുപ്പ് ജീവനക്കാരെ അറസ്‌റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍.ബാബുമോന്‍, ബൈജു, അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT