121

Powered By Blogger

Friday, 1 May 2020

കേരളത്തിലെ തൊഴിലില്ലായ്മ 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയർന്ന നിരക്കിലെത്തി. എന്നാൽ കേരളത്തിലെ താഴിലില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറവാണ്. 23.5ശതമാനമാണ് ദേശീയ ശരാശരി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യുടെ വിലയിരുത്തൽ പ്രകാരം 2020 ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്. ദീർഘകാലമെടുത്താണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഈ നിലവാരത്തിലേയ്ക്ക് ഉയർന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 4.3ശതമാനമായിരുന്നു. തമിഴ് നാട്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തൊഴില്ലായ്മ നിരക്ക് ദേശീയ ശരാശാരിയേക്കാൾ ഉയർന്നതാണ്. യഥാക്രമം 49.8ശതമാനം, 47.1ശതമാനം, 46.6ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്. പഞ്ചാബ്(2.9%), ചത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.

from money rss https://bit.ly/2xpHsEf
via IFTTT