121

Powered By Blogger

Saturday, 31 January 2015

ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമല പാലാ രൂപത വികാരി ജനറാള്‍











Story Dated: Sunday, February 1, 2015 02:57


പാലാ: രൂപതയുടെ പുതിയ വികാരി ജനറാളായി (സിഞ്ചെല്ലൂസ്‌) ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ നിയമിതനായി. പത്ത്‌ വര്‍ഷത്തെ മഹനീയമായ സേവനത്തിനു ശേഷം മോണ്‍സിഞ്ഞോര്‍ ജോര്‍ജ്‌ ചൂരക്കാട്ട്‌ മാര്‍ എഫ്രേം സെമിനാരി റെക്‌ടറായി നിയമിതനായി സ്‌ഥലം മാറിയ സാഹചര്യത്തിലാണ്‌ ബിഷപ്‌സ്‌ ഹൗസ്‌ ചുമതലയുള്ള പുതിയ വികാരി ജനറലായി ഫാ. ഏബ്രഹാമിനെ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിയമിച്ചത്‌.


ഫാ. ഏബ്രഹാം ഫെബ്രുവരി ഏഴിന്‌ പുതിയ ചുമതലയില്‍ പ്രവേശിക്കും. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം, വിവിധ സെമിനാരികള്‍ എന്നിവിടങ്ങളില്‍ പുതിയ റെക്‌ടര്‍ന്മാരെയും ഏഴ്‌ ഫൊറോനകളില്‍ പുതിയ വികാരിമാരെയും നിയമിച്ചിട്ടുണ്ട്‌. പുതിയ ഫൊറോന വികാരിമാര്‍ ഉള്‍പ്പെടെ രൂപതയിലെ 94 ഇടവകകളിലെ വികാരിമാരെയും മാറ്റി നിയമിച്ചതായി ബിഷപ്‌സ്‌ ഹൗസ്‌ അറിയിച്ചു.


രൂപതയിലെ വിവിധ ഇടവകകളിലെ അജപാലന ശശ്രൂഷയുടെ അനുഭവ സമ്പത്തിനുടമായായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമല കുറവിലങ്ങാട്‌ ഫൊറോന പള്ളിയില്‍ മൂന്ന്‌ വര്‍ഷമായി വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കാളികാവ്‌ ഇടവകയിലെ കൊല്ലിത്താനത്തുമലയില്‍ ചാക്കോ മേരി ദമ്പതികളുടെ മകനാണ്‌. 1951 ജൂണ്‍ 25ന്‌ ജനിച്ച ഏബ്രഹാം കുറവിലങ്ങാട്‌ ദേവ മാതാ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം രൂപതാ മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി കളില്‍ പഠിച്ച്‌ പരിശീലനം പൂര്‍ത്തിയാക്കി 1979 ഡിസംബര്‍ 23നാണ്‌ വൈദിക പട്ടം സ്വീകരിച്ചത്‌.


കടപപ്ലാമറ്റം ഇടവകയിലായിരുന്നു അജപാലന ശുശ്രൂഷയുടെ ആരംഭം. തുടര്‍ന്ന്‌ പ്രവിത്താനം, ശാന്തിപുരം, പിറവം, ചേന്നാട്‌, ഇടമറ്റം, ളാലം പുത്തന്‍, മോനിപ്പള്ളി എന്നീ ഇടവകകളിലും വികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ നാലു സഹോദരന്മാര്‍ വൈദികരും, സഹോദരിമാരിലൊരാള്‍ സന്യാസ സഭാംഗവുമാണ്‌.










from kerala news edited

via IFTTT