മൈസൂരുവിലെ സ്‌നേഹസംഗമത്തിന് ഒരുക്കങ്ങളാകുന്നു
Posted on: 01 Feb 2015
മൈസുരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂരു കരയോഗം നടത്തുന്ന സ്‌നേഹസംഗമം മെഗാഷോയ്ക്ക് ഒരുക്കങ്ങളാകുന്നു. ഫിബ്രവരി എട്ടിന് പാലസിന് സമീപമുള്ള ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ അഞ്ചരമണി മുതലാണ് പരിപാടി. മൈസൂരുവിലെ മലയാളികളെയെല്ലാം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി കെ.എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ഗായകരെയും കോമഡി താരങ്ങളെയും മജീഷ്യന്‍മാരെയും അണിനിരത്തിയാണ് മെഗാഷോ നടത്തുന്നത്. പിന്നണിഗായകരായ നജീം അര്‍ഷാദ്, മൃദുല വാര്യര്‍, കീര്‍ത്തന, കലാപ്രതിഭകളായ രഞ്ജിത്ത് ശ്രീധര്‍, കണ്ണൂര്‍ നാസര്‍, ബേബി ചെറിയാന്‍, നിയാസ്, കലാഭവന്‍ ബാബു, കലാഭവന്‍ സുനില്‍ എന്നിവര്‍ മെഗാഷോയില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9880203270, 9448222281,9448101537
from kerala news edited
via IFTTT