നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് രണ്ടാം വിവാഹം കഴിച്ചതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സരിത സമര്‍പ്പിച്ചതാണ് ഹര്‍ജി. താനുമായുള്ള വിവാഹബന്ധം മുകേഷ് വേര്‍പെടുത്തിയിട്ടില്ലെന്നതാണ് സരിതയുടെ പ്രധാന പരാതി. കുടുംബക്കോടതി ജഡ്ജി പി. മോഹന്‍ദാസിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ചകള്‍ നടത്തി. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങളല്ല നിലവിലുള്ളതെന്നും, എല്ലാം പിന്നീട് വിശദമായി പറയാമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. മുകേഷ് പ്രതികരിച്ചില്ല. ഇത് നാലാം തവണയാണ് ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ ഹാജരാകുന്നത്. 1988ലാണ് സരിതയും മുകേഷും വിവാഹിതരായത്. 2009ല്‍ സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തെന്നും പിന്നീട് മുകേഷ് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് താന്‍ അത് പിന്‍വലിച്ചെന്നുമാണ് സരിതയുടെ വാദം. കേസ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിയാതെ വന്നതിനെ തുടര്‍ന്ന് കുടുംബ കോടതി ജഡ്ജി പി. മോഹന്‍ദാസ് കഴിഞ്ഞ ആഗസ്ത് 27 ന് കേസ് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. മുകേഷ് നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ സരിത ഹാജരാവാത്തതിനെ തുടര്‍ന്ന് 2012 ലാണ് കോടതി മുകേഷിന് വിവാഹ മോചനം നല്‍കിയത്. എന്നാല്‍ തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിവാഹ മോചനം നല്‍കിയതെന്നും സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
from kerala news edited
via IFTTT