121

Powered By Blogger

Saturday, 31 January 2015

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു







കൊച്ചി: താരദമ്പതിമാരായ ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ നല്കിയ വിവാഹമോചന ഹര്‍ജി അംഗീകരിച്ച് എറണാകുളം കുടുംബ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരായ ദിലീപും മഞ്ജുവും വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബോധിപ്പിച്ചിരുന്നു. ശനിയാഴ്ച ഇവര്‍ കോടതിയില്‍ ഹാജരായില്ല.

രണ്ടു വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായ് 24നാണ് വിവാഹമോചനത്തിനായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. രഹസ്യ വിചാരണ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നു.


കൗണ്‍സലിംഗിനു ശേഷം നിയമപ്രകാരം തീരുമാനമെടുക്കുന്നതിന് കോടതി ആറുമാസത്തെ കാലാവധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച കുടുംബകോടതി ജഡ്ജി പി. മോഹന്‍ദാസിനു മുന്നില്‍ ഇരുവരും ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഇവര്‍ വീണ്ടും കോടതിയെ അറിയിച്ചു. മകള്‍ മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുക്കാന്‍ മഞ്ജു സമ്മതിച്ചിരുന്നു.


1998 ഒക്ടോബര്‍ 20നായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കലാരംഗം വിട്ട മഞ്ജു രണ്ടുവര്‍ഷംമുമ്പ് നൃത്തരംഗത്തും തുടര്‍ന്ന് സിനിമയിലും തിരിച്ചെത്തി.











from kerala news edited

via IFTTT

Related Posts:

  • മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു Story Dated: Sunday, March 29, 2015 06:01കുട്ടനാട്‌: മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു. കാവാലം കുന്നുമ്മ ഇടയാടില്‍വീട്ടില്‍ സുഗുണനാ(63)ണ്‌ മരിച്ചത്‌. ഇളയമകള്‍ സുജിതയുടെ വിവാഹം ഇന്ന്‌ നടക്… Read More
  • രവീന്ദ്രന്‍നായര്‍ Story Dated: Sunday, March 29, 2015 06:01കുട്ടനാട്‌: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട്‌ ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ്‌ മരിച്ചത്‌. വൈശ്യ… Read More
  • ബാര്‍ കോഴ: തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌ Story Dated: Sunday, March 29, 2015 07:51തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടങ്ങിയ ഹാര്‍ഡി ഡിസ്‌ക്കാണ്‌ കൈമാറുന്നത്… Read More
  • ലൂക്കാച്ചന്‍ Story Dated: Sunday, March 29, 2015 06:04മംഗലംഡാം: കാന്തളം കുന്നത്തേല്‍ വീട്ടില്‍ ലൂക്കാച്ചന്‍(72) നിര്യആതനായി. സംസ്‌കാരം ഇന്ന്‌ വൈകീട്ട്‌ നാലിന്‌ മംഗലംഡാം സെന്റ്‌ സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നക… Read More
  • ആടിനെ പുലി കൊന്നു Story Dated: Sunday, March 29, 2015 01:58ഗൂഡല്ലൂര്‍: ആടിനെ പുലി കൊന്നു. ഗൂഡല്ലൂര്‍ തുപ്പുട്ടിപ്പേട്ട സ്വദേശി ഗൂഡല്ലൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉസ്‌മാന്റെ ആടിനെയാണ്‌ പുലി കൊന്നത്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ സംഭവം. വീട്ടുമ… Read More