121

Powered By Blogger

Saturday, 31 January 2015

മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് പുരസ്‌കാരം മന്ത്രി ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു








മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് പുരസ്‌കാരം മന്ത്രി ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു


Posted on: 01 Feb 2015




ദോഹ: ഒരു സ്വതന്ത്ര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് കെട്ടിപ്പെടുത്തതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് കേരള വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മമദ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് പുരസ്‌കാരം, ഒ.ഐ.സി.സി. ഗ്ലോബല്‍ പ്രസിഡണ്ട് സി.കെ .മേനോനില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വാതന്ത്ര്യ സമരത്തിനും സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കുന്നതിനും നേതൃത്വപരമായ പങ്ക് നാഷനല്‍ കോണ്‍ഗ്രസ്സിനല്ലാതെ മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ആയിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം എന്താകുമായിരുന്നു എന്നറിയാന്‍ അതേ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം നേടിയ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ മതിയെന്ന് അര്യാടാന്‍ മുഹമ്മദ് പറഞ്ഞു.


ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതര കെട്ടുറപ്പിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും മത സൗഹാര്‍ദ്ദത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച മതേതരത്വത്തിന്റെയും രാജ്യസ്‌നേഹതിന്റെയും ധ്വജ വാഹകന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഏറ്റവും അര്‍ഹനായ വ്യക്തിത്വത്തെ തിരഞ്ഞെടുത്ത മലപ്പുറം ഇന്‍കാസ് കമ്മറ്റിയെ മുഖ്യ പ്രഭാഷണം നിര്വഹിച്ച കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് വി.എസ്.ജോയ് അഭിനന്ദിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഏറ്റവും കരുത്ത് നല്‍കിയ നേതാവാണ് ആര്യാടാന്‍ മുഹമ്മദെന്ന് ഒ.ഐ.സി.സി.ഗ്ലോബല്‍ പ്രസിഡണ്ട് സി.കെ.മേനോന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ അദ്ദേഹത്തോളം അറിവും അതുപോലെ നിര്‍ഭയം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന നേതാക്കള്‍ കേരളത്തില്‍ അധികമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹൈദര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി പൊന്നാനി സ്വാഗതവും ഇന്‍കാസ് പ്രസിഡണ്ട് ജോപ്പച്ചന്‍ തെക്കേകുറ്റ് ആശംസയും മുബാറക് നന്ദിയും പറഞ്ഞു. ഒ ഐ.സി.സി.ഗ്ലോബല്‍ വക്താവ് മന്‍സൂര്‍ പള്ളൂര്‍, ഇന്‍കാസ് മലപ്പുറം ജില്ല ഉപദേശക സമിതി ചെയര്‍മാന്‍ ജോസഫ് മുത്തൂറ്റ്, ഐ.സി സി പ്രസിഡണ്ട് ഗിരീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.












from kerala news edited

via IFTTT