നയന്‍താര മദ്യവില്‍പന കേന്ദ്രത്തില്‍ എത്തി ബിയര്‍ വാങ്ങുന്ന വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നയന്‍താര പരസ്യമായി മദ്യം വാങ്ങി എന്ന പേരില്‍ പ്രചരിച്ച വീഡിയോ, പക്ഷേ പിന്നീട് ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് വ്യക്തമായി.
എന്നാല്‍ നയന്‍സിന്റെ ബിയര്‍ വീഡിയോയ്ക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മക്കള്‍ കക്ഷി ഇപ്പോള്‍. തമിഴ്‌നാട്ടില്‍ മദ്യനിരോധനത്തിനു വേണ്ടിയുള്ള സമരം നടക്കുന്ന സാഹചര്യത്തില്‍ നയന്‍താരയുടെ പ്രവര്‍ത്തനം സമരത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ നിലപാട്.
നയന്‍താരയെ പോലൊരു പ്രശസ്ത നടിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും സംഘടന ആരോപിക്കുന്നു. ചിത്രത്തില്‍ നിന്ന് ഈ രംഗം ഒഴിവാക്കണമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആവശ്യം. ഇല്ലെങ്കില്‍ ചിത്രത്തിന് എതിരെയും നയന്‍താരയ്്ക്ക് എതിരെയും സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
'നാനും റൗഡി താന്‍' എന്ന ചിത്രത്തിലാണ് നയന്‍താര ബിയര്‍ വാങ്ങുന്ന രംഗമുള്ളത്. വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍.
from kerala news edited
via IFTTT