Story Dated: Saturday, January 31, 2015 03:30
നാദാപുരം: ഒരാഴ്‌ച മുമ്പ് ആക്രോശിച്ച് വരുന്ന അക്രമികളെ കണ്ട് ജീവനും കൊണ്ടോടിയ റാഹില ഇന്നലെ സ്വന്തം വീട്ടിലെത്തിയത് ഭയപ്പാടോടെ. കഴിഞ്ഞ വെള്ളിയാഴ്‌ച വീട് ചുട്ടെരിക്കാന്‍ ഒരു സംഘം ആക്രോശിച്ചത്തിയപ്പോള്‍ ജീവനും കൊണ്ടോടിയതാണ് ഈ വിദ്യാര്‍ത്ഥിനി. റാഹിലയോടൊപ്പം മാതാവ് സാറയും,സഹോദരങ്ങളായ റഫ്‌ന ഷറിന്‍,നാഫിയ ഫാത്തിമയും ഓടി രക്ഷപ്പെടുകയായിരുന്നു.ധരിച്ച വസ്‌ത്രമൊഴിച്ച് ഒന്നും ബാക്കിയില്ലെന്ന് ഇവര്‍ പറയുന്നു.റാഹിലയുടെ സ്‌കൂള്‍ യൂണിഫോമിന്റെ ഒരു ടോപ്പ് മാത്രമാണ് വീട്ടില്‍ അവശേഷിക്കുന്നത്.അതും കുളിമുറിയിലായത് കൊണ്ട്.അന്ന് ഓടി പോയ റാഹില സഹപാഠികളായ നാദാപുരം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഇന്നലെ വീട്ടിലേത്തിയപ്പോഴും ഭീതി വിട്ടുമാറിയിരുന്നില്ല.റാഹിലക്ക് ആത്മ വിശ്വാസം പകരാനാണ് കൂട്ടുകാര്‍ റാഹിലയേയും കൂട്ടി വീട്ടിലെത്തിയത്. വീടിന്റെ രംഗം കണ്ട് റാഹില പകച്ചു പോയി. കത്തിച്ചു എന്നറിഞ്ഞതല്ലാതെ ഇത്രത്തോളം ഭീകരമാണ് രംഗമെന്നറിഞ്ഞപ്പോള്‍ ഈ വിദ്യാര്‍ത്ഥിനി ഏറെ നേരം സ്‌തംഭിച്ചു നിന്നു .ഈ സമയം അകത്ത് പോലീസുകാര്‍ വിവരം ശേഖരിക്കുകയായിരുന്നു. എല്ലാ മുറികളിലും ചാരം മാത്രം അവശേഷിക്കുന്ന രംഗമാണ് ഇളം മനസുകള്‍ക്ക് കാണാനായത്.ഇതും മനുഷ്യന് ചെയ്ാന്‍ കയഴിയുമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ ചോദ്യം.
from kerala news edited
via IFTTT