'കോര്‍പ്പറേറ്റ് സംസ്‌കാരവും ആത്മീയതയും' ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനം തുടങ്ങി
Posted on: 01 Feb 2015
ബെംഗളൂരു: ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ 'കോര്‍പ്പറേറ്റ് സംസ്‌കാരവും ആത്മീയതയും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ വാര്‍ഷികസമ്മേളനത്തിന് തുടക്കമായി. ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ കേന്ദ്രത്തില്‍ ആരംഭിച്ച സമ്മേളനം ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ഫോറം ഫോര്‍ എത്തിക്‌സ് ഇന്‍ ബിസിനസ്സിന്റെ സഹകരണത്തോടെയാണ് സമ്മേളനം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യതിഥിയായിരുന്നു. വിവിധ മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ധാര്‍മികതയിലധിഷ്ഠിതമായി ബിസിനസ് ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ട. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി.
from kerala news edited
via IFTTT