Story Dated: Sunday, February 1, 2015 08:00
തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ആര്യനാട് വിനോഭാനികേതന്‍ കീഴ്‌പാലൂര്‍ കിഴക്കുംകര തോട്ടരികത്ത് പുത്തന്‍വീട്ടില്‍ ഷാനാണ്(22) പോലീസ് പിടിയിലായത്.
ഒരു മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പോലീസാണ് ഷാനിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് ആര്യനാടുള്ള യുവാവിന്റെ ബന്ധു വീട്ടില്‍ പോലീസ് എത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു.
ഡിസംബര്‍ 28ന് ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ നിന്നാണ് ഷാന്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചെന്നൈലും സുഹൃത്തുകളുടെ വീടുകളിലും എത്തിച്ച് യുവാവ് പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന യുവാവിനെ ഷാഡോപോലീസ് വേഷം മാറിയാണ് പിടികൂടിയത്.
from kerala news edited
via IFTTT