121

Powered By Blogger

Thursday, 24 September 2020

വിമാനത്തില്‍ ഇന്റര്‍നെറ്റ്: 22 വിദേശ വിമാനക്കമ്പനികളുമായി ജിയോ കരാറിലെത്തി

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിന് റിലയൻസ് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായി ഒരുദിവസത്തേയ്ക്കുള്ള 499 രൂപയിൽ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനിൽ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. 699 രൂപയുടെ പ്ലാനിൽ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതിൽ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്ഗോയിങ് കോളുകൾ എസ്എംഎസ് എന്നിവ മറ്റുപ്ലാനുകൾക്കുള്ളതുതന്നെയാകും ഉണ്ടാകുക. എയർ ലിംഗസ്, എയർ സെർബിയ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതെ പെസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്സ്, എത്തിഹാദ് എയർവെയ്സ്, യൂറോ വിങ്സ്, കുവൈത്ത് എയർവെയ്സ്, ലുഫ്ത്താൻസ, മലേഷ്യ എയർലൈൻസ്, മലിന്ദോ എയർ, സിംഗപുർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്താൻ എയർവെയ്സ് തുടങ്ങിവയുമായാണ് ധാരണയിലെത്തിയത്. ഡാറ്റയോടൊപ്പം എസ്എംഎസ് സേവനവുമുണ്ടാകും. കോൾ സേവനം തിരഞ്ഞെടുത്ത എയർലൈനുകളിൽമാത്രമെ ലഭ്യമാകൂ. ഇൻകമിങ് കോളുകൾ ലഭിക്കില്ല. എയർലൈനുകൾക്കനുസരിച്ച് ഡാറ്റയുടെ വേഗത്തിൽ വ്യതിയാനമുണ്ടാകും. രാജ്യത്തെ വ്യോമയാന നിയമങ്ങളനുസരിച്ച് ഇന്ത്യയുടെ പരിധിയിലെ ഇൻഫ്ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യൻ ടെലികോം സേവനദാതാവിനുമാത്രമെ നൽകാൻ കഴിയൂ. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണിത്. ടാറ്റ ഗ്രൂപ്പിന്റെ നെൽകോയുമായി സഹകരിച്ച് വിസ്താര മാത്രമാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന ഒരെയൊരു ഇന്ത്യൻ എയർലൈൻ. Reliance Jio partners with 22 foreign airlines for inflight internet connectivity

from money rss https://bit.ly/3cqtOAG
via IFTTT