121

Powered By Blogger

Thursday, 24 September 2020

സ്റ്റീൽ കോംപ്ലക്‌സിന്റെ ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഓഹരിപങ്കാളിത്തമുള്ള ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ മൂന്നിലൊന്ന് ഓഹരികൾ വിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പൊതുമേഖലാസ്ഥാപനങ്ങൾ പൊതുഉടമസ്ഥതയിൽത്തന്നെ നിലനിർത്തണമെന്നും അവയുടെ ഓഹരി കൈമാറരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമായ ഈ നടപടിക്ക് അനുമതി തേടി സർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. സ്ഥാപനം സഹകരണമേഖലയിലെ പ്രമുഖരായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം നടന്നത്. സെയിലിനും സംസ്ഥാന സർക്കാരിനും ഊരാളുങ്കലിനും തുല്യഓഹരിപങ്കാളിത്തമുള്ള നിലയിലേക്ക് സ്ഥാപനം മാറ്റുന്നതിനായി സാധ്യതാപഠനവും മൂന്ന് പ്രധാന ചർച്ചകളും കൊച്ചിയിലും സ്ഥാപനത്തിലുമായി നടന്നിരുന്നു. സി.ഐ.ടി.യു. ഒഴികെയുള്ള സ്റ്റീൽ കോംപ്ലക്സിലെ മൂന്ന് തൊഴിലാളിസംഘടനകൾ ഓഹരിക്കൈമാറ്റത്തെ എതിർത്തു. സ്റ്റീൽ കോംപ്ലക്സിന്റെ ശതകോടികൾ വിലമതിക്കുന്ന 30 ഏക്കർ ഭൂമിയിലാണ് വാങ്ങാനെത്തുന്നവരുടെ കണ്ണെന്നും സർക്കാർ സ്ഥാപനം മറിച്ചുവിൽക്കാൻ അനുവദിക്കില്ലെന്നും അവർ ശക്തമായ നിലപാടെടുത്തു. എന്നിരുന്നാലും, 2016-ൽ ഉത്പാദനം നിർത്തിയ സ്ഥാപനം പ്രൊമോട്ടർമാരുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോഴും സ്റ്റീൽ കോംപ്ലക്സ് അധികൃതരുടെ ശ്രമം. സ്ഥാപനത്തിന്റെ ഓഹരികൾ കൈമാറാനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചിരുന്നില്ല. ഓഹരിക്കൈമാറ്റത്തിന് സെയിൽ അനുമതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാരുമായി ഊരാളുങ്കൽ സൊസൈറ്റി ഓഹരിക്കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും സ്റ്റീൽ കോംപ്ലക്സ് എം.ഡി. സി. മഹീന്ദ്രനാഥ് സ്ഥിരീകരിച്ചു. സ്റ്റീൽ കോംപ്ലക്സിന്റെ ഓഹരി വാങ്ങാനുള്ള നീക്കം വേണ്ടെന്നുവെച്ചതായി യു.എൽ.സി.സി.എസ്. പ്രസിഡന്റ് രമേശൻ പാലേരി 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റീൽ കോംപ്ലക്സ് നടത്തിപ്പ് സൈസൈറ്റിക്ക് എളുപ്പമാവില്ല. ഈ രംഗത്ത് മുൻപരിചയവുമില്ല. ഇങ്ങനെയൊരു നിർദേശം സംസ്ഥാനസർക്കാർ സജീവമായി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അതിൽനിന്ന് സൊസൈറ്റി പിന്മാറുകയാണ് -പ്രസിഡന്റ് പറഞ്ഞു. 45 സ്ഥിരംജീവനക്കാരും 150 കരാർ തൊഴിലാളികളുമുള്ള സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ സെയിലിന്റെ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി 2017 ജൂൺ 30-നും 2019 ഓഗസ്റ്റ് 14-നും സംസ്ഥാന സർക്കാരിന് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നു. കമ്പനിയുടെ ഉത്പന്നമായ ടി.എം.ടി.യുടെ 30 ശതമാനം സർക്കാർ നിർമാണപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നായിരുന്നു പ്രധാനനിർദേശം. ഇത് നടപ്പായില്ല.

from money rss https://bit.ly/3hXk2qN
via IFTTT