121

Powered By Blogger

Thursday, 24 September 2020

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.94ലിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി സൂചികകൾ കനത്തനഷ്ടം നേരിട്ടതും രൂപയുടെ മൂല്യത്തെ ബാധിച്ചു. 12മണിയോടെ സെൻസെക്സ് 700ലേറെ പോയന്റാണ് താഴെപ്പോയത്. ബുധനാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 3,912.44 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് വ്യാപനം വീണ്ടും കൂടിയതാണ് മറ്റ് കറൻസികൾ ദുർബലമാകാനും യുഎസ് ഡോളർ കരുത്താർജിക്കാനും ഇടയാക്കിയത്. കോവിഡ് വാക്സിൻ സംബന്ധിച്ച പ്രതീക്ഷകൾ നിലനിൽക്കുമ്പോൾതന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. വാൾസ്ട്രീറ്റിൽ കനത്ത വില്പന സമ്മർദം തുടരുന്നതിനാൽ ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലാണ്. വൈറസ് വ്യാപനവും ചിലടിയങ്ങളിലെ ലോക്ക്ഡൗണും തളർച്ചയിൽനിന്ന് സമ്പദ്ഘടനകൾ കരകയറാൻ വൈകുന്നതും യുഎസിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവുമെല്ലാം ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. Rupee falls sharply to nearly one-month low against US dollar

from money rss https://bit.ly/3mMNvaK
via IFTTT