Story Dated: Sunday, January 25, 2015 06:38
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ പുതിയതായി അഞ്ഞൂറ് സ്കൂളുകള്‍ കൂടി തുറക്കുമെന്നും കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേരിടാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പരാജയത്തിന് കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി ബലിയാടാക്കുകയാണെന്ന് മാളവിയ നഗറില്‍ നടന്ന മറ്റൊരു തെരഞ്ഞെടുപ്പ് റാലിയില്‍ അരവിന്ദ് കെജ്രിവാള് ആരോപിച്ചു. താന്‍ കിരണ്‍ ബേദിയെ ബഹുമാനിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പാപഭാരം മുഴുവന്‍ കിരണ്‍ ബേദിയില്‍ കെട്ടിവയ്ക്കുന്നതിനാണ് ബി.ജെ.പി അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് പോലും കിരണ്‍ ബേദി മനസിലാക്കുന്നില്ലെന്ന് കെജ്രിവാള് കുറ്റപ്പെടുത്തി.
from kerala news edited
via IFTTT