Story Dated: Sunday, January 25, 2015 06:54
ബെയ്‌ജിംഗ്: നവജാത ശിശുവിനെ 7,000 യു.എസ് ഡോളറിന് വില്‍പ്പന നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്‍പ്പനയ്‌ക്കായി യുവതിയെ സഹായിച്ച ഡോക്‌ടറും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം രംഗതെത്തിയത് യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയാണ്. എന്നാല്‍ പ്രസവിച്ച ഉടനെ കുട്ടി മരിച്ചുവെന്നാണ് യുവതി പ്രതികരിച്ചത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് വിറ്റതായി പിന്നീട് തെളിഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. യുവതിയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയെയാണ് വിറ്റത്. ആദ്യ വിവാഹത്തിലെ കുട്ടിയെ യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പലപ്പോഴും ഉപദ്രവിച്ചിരുന്നു. പുതിയ കുട്ടി ഉണ്ടായാല്‍ തന്റെ ആദ്യ വിവാഹത്തിലെ കുട്ടിക്ക് വേണ്ട പരിഗണന ഭര്‍ത്താവില്‍ നിന്ന് ലഭിക്കില്ലെന്ന ഭയമാണ് കുട്ടിയെ വില്‍ക്കാന്‍ കാരണം. ഇതിനായി ഡോക്‌ടറുടെ സഹായം യുവതി തേടുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പം അയച്ചതായും പോലീസ് പറഞ്ഞു.
from kerala news edited
via IFTTT