ചരിത്രാതീതകാലത്തെ രാജാവായി കിംഗ്ഖാനെത്തുന്നു. ഷാരൂഖ് ഖാന്റെ പുതിയ വേഷപ്പകര്‍ച്ച സിനിമയ്ക്കുവേണ്ടിയല്ല, മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന കല്പിതനോവലിലാണ് രാജാഅഥര്‍വ്വയി സൂപ്പര്‍താരം പ്രത്യക്ഷപ്പെടുന്നത്.
ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിര്‍സു സ്റ്റുഡിയോയാണ് ചിത്രങ്ങളോടുകൂടിയ നോവല്‍ പതിപ്പ് പുറത്തിറക്കുന്നത്.ഗ്രാഫിക്‌സിന്റേയും ഇല്ലസ്‌ട്രേഷനുകളുടേയും നവീന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് നോവലിനായി ഷാരൂഖ് ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്.
നോവലിന്റെ കേന്ദ്രകഥാപാത്രമായ യുവരാജാവിന് ഷാരൂഖിന്റെ മുഖം ഉപയോഗിക്കാന്‍ സമ്മതം തേടി ചെന്നൈയിലെ അണിയറപ്രവര്‍ത്തകര്‍ ഒരുവര്‍ഷം മുന്‍പാണ് താരത്തെ സമീപിച്ചത്.തന്റെ ഇമേജിന് കോട്ടം പറ്റാത്ത രീതിയിലുള്ള കഥയും കഥാപാത്രവുമാണെങ്കില്‍ നോവലുമായി സഹകരിക്കാനൊരുക്കമെന്നായിരുന്നു ഷാരൂഖിന്റെ പക്ഷം,തുടര്‍ന്ന് കഥയുടെ പൂര്‍ണ്ണ രൂപവും കഥാപാത്രത്തിന്റെ രൂപാവതരണങ്ങളും പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച് അനുവാദം വാങ്ങുകയായിരുന്നു.സ്വന്തം മാനറിസങ്ങള്‍ വരകളിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ഷാരൂഖ്ഖാന്‍ ഏറെ സഹായിച്ചതായി ഇലസ്‌ട്രേറ്റര്‍ രമേഷ് ആചാര്യ പറഞ്ഞു.
ഗ്രീക്ക് മിത്തോളജിയെ ആസ്പദമാക്കിയാണ് നോവല്‍ മുന്നോട്ടുപോകുന്നതെന്ന് രചയിതാവ് രമേഷ് തമിഴ്മണി പറഞ്ഞു.ദൈവശാപത്തിനിരയായ യുവരാജാവിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടവും അയാളുടെ വിജയവും -തോല്‍വിയും കണ്ണീരും-കലാപങ്ങളുമെല്ലാമാണ് നോവലിലെ പ്രതിപാദ്യമെന്നും രമേഷ് വിശദീകരിച്ചു.പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ പരാമര്‍ശിക്കപ്പെടാത്ത തീര്‍ത്തും പുതിയൊരു കഥയാണ് അഥര്‍വ്വയെന്നും വായാനുഭവത്തിന് പുതിയ മാനം നല്‍കാന്‍ ഗ്രാഫിക്‌സ് ചിത്രങ്ങള്‍ക്കു കഴിയുമെന്നുമാണ് വിര്‍സുസ്റ്റുഡിയോയുടെ അവകാശവാദം.
നോവലിന്റെ അന്താരാഷ്ട്രസ്വീകാര്യത കണക്കിലെടുത്താണ് നായകന് ഷാരൂഖ്ഖാന്റെ മുഖം നല്‍കിയതെന്ന് സ്റ്റുഡിയോ പങ്കാളി വേല്‍മോഹന്‍ വ്യക്തമാക്കി.നോവലിന്റെ പ്രചരണാര്‍ത്ഥം യൂട്യൂബില്‍ നല്‍കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നൂറു പേജുകളിലായുള്ള പുസ്തകം ഇംഗ്ലീഷ് ഉള്‍പ്പെടെ മൂന്നുഭാഷകളിലായാണ് പുറത്തുവരുന്നത്.ത്രീഡിപതിപ്പിലും പുസ്തകം ലഭ്യമാണ്.പുസ്തകത്തിന്റെ അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണ്.
from kerala news edited
via IFTTT