121

Powered By Blogger

Sunday, 25 January 2015

അറബ് ഹെല്‍ത്തിന് ഇന്ന് തുടക്കം








അറബ് ഹെല്‍ത്തിന് ഇന്ന് തുടക്കം


Posted on: 26 Jan 2015




ദുബായ്: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യപ്രദര്‍ശനമേളയായ അറബ് ഹെല്‍ത്തിന് തിങ്കളാഴ്ച തുടക്കമാകും.

വേള്‍ഡ് ട്രേഡ് സെന്ററില്‍ 29 വരെ തുടരുന്ന മേളയില്‍ നാലായിരത്തില്‍പ്പരം പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനമേളയ്ക്ക് അനുബന്ധമായി സംഘടിപ്പിക്കുന്ന അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് മേഖലയിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളും നേട്ടങ്ങളും വിശകലനം ചെയ്യും.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരും പ്രവര്‍ത്തകരും വ്യവസായമേഖലയില്‍നിന്നുള്ള ഉത്പാദകരും വിതരണക്കാരും ആരോഗ്യകുതുകികളായ പൊതുജനങ്ങളും നാലുനാള്‍ നീളുന്ന അറബ് ഹെല്‍ത്തില്‍ സംഗമിക്കും. ആധുനിക ചികിത്സാമാര്‍ഗങ്ങളും ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്, ആയുര്‍ദൈര്‍ഘ്യം കൂടിയതുമൂലം കൂടിവരുന്ന വൃദ്ധസമൂഹം, അജ്ഞാതരോഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ അറബ് ഹെല്‍ത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.


40 രാജ്യങ്ങള്‍ അറബ് ഹെല്‍ത്തില്‍ പവലിയനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഏറ്റവുമധികം പ്രദര്‍ശകരെത്തുന്നത് ചൈനയില്‍നിന്നാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 556 കമ്പനികള്‍ ചൈനയില്‍ നിന്ന് മാത്രമായി മേളയില്‍ പങ്കെടുക്കുന്നു. 532 കമ്പനികളുമായി ജര്‍മനി രണ്ടാംസ്ഥാനത്തുണ്ട്. തദ്ദേശീയരായ 350ല്‍പരം കമ്പനികളും മേളയില്‍ അണിനിരക്കും. മൊത്തം 1,20,000 സന്ദര്‍ശകരെയാണ് ആരോഗ്യ മേളയിലേക്കായി പ്രതീക്ഷിക്കുന്നത്.


അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് 18 സമ്മേളനങ്ങള്‍ നടക്കും. ആരോഗ്യരംഗത്ത് ഏറെ സ്വീകാര്യത നേടിയ റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, കുട്ടികളുടെ ചികിത്സാരംഗം, ഹൃദ്രോഗം എന്നിവയ്ക്ക് പുറമെ, അമിത രക്തസമ്മര്‍ദം എന്നീ വിഷയത്തിലൂന്നിയ സമ്മേളനത്തിനും ആദ്യമായി അറബ് ഹെല്‍ത്ത് വേദിയാകും. ആരോഗ്യവിദഗ്ധരും വ്യവസായികളും വിതരണക്കാരുമടക്കമുള്ള 11,000 പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇന്‍ഫോര്‍മ ലൈഫ് സയന്‍സ് എക്‌സിബിഷന്‍സ് ആണ് സംഘാടകര്‍.












from kerala news edited

via IFTTT

Related Posts:

  • യുക്മ ഭാരവാഹികള്‍ യുക്മ ഭാരവാഹികള്‍Posted on: 21 Dec 2014 ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രതിനിധികളായി എംഎംസിഎ (മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) യില്‍ നിന്നും ലക്‌… Read More
  • കെ.കരുണാകരന്‍ അനുസ്മരണം കെ.കരുണാകരന്‍ അനുസ്മരണംPosted on: 21 Dec 2014 ദോഹ: ദീര്‍ഘകാലം കേരളത്തിലെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്ന ശ്രീ കെ കരുണാകരന്റെ നാലാമത് ചരമദിനം ഖത്തറില്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിക്… Read More
  • ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജലപാന സന്ദേശവുമായി ഹുസൈന്‍ ചെറുതുരുത്തി ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജലപാന സന്ദേശവുമായി ഹുസൈന്‍ ചെറുതുരുത്തിPosted on: 21 Dec 2014 ദുബായ് : കുടിവെള്ള സാക്ഷരത പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന വെല്‍നസ്സ് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി 'ജലപാനം ആരോഗ്യ… Read More
  • ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കിPosted on: 21 Dec 2014 ബഹറിനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്‍റെ നാലു വയസ്സുള്ള മകന്‍ വിജയകൃഷ്ണന്‍ ചെറുപ്പ… Read More
  • കൊണ്ടോട്ടി കെ.എം.സി.സി ആരോഗ്യ ക്ലാസും ഡയാലിസിസ് ഫണ്ട് കൈമാറ്റവും ജനുവരി ഒമ്പതിന് ജിദ്ദ: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക സൗജന്യ ഡയാലിസിസ് സെന്ററില്‍ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ… Read More