Story Dated: Sunday, January 25, 2015 03:00
വാരണാസി: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയ്‌ക്ക് ഇന്ത്യയുടെ സമ്മാനം 100 ബനാറസ് സാരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലത്തില്‍ നിന്നുള്ള നെയ്‌ത്തുകാരാണ് അമേരിക്കയുടെ പ്രഥമ വനിതയ്‌ക്ക് സമ്മാനിക്കുന്നതിനുള്ള ബനാറസ് സാരികള്‍ നെയ്യുന്നത്. കേന്ദ്ര ടെക്‌സ്ടെയ്‌ല്‍ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രി ഒബാമയുടെയും നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിലെ നെയ്‌ത്തുകാര്‍ സാരി നെയ്യുന്നത്.
മിഷേലിന് ബനാറസ് സാരി സമ്മാനിക്കുന്നതിലൂടെ ഇന്ത്യയിലെ നെയ്‌ത്തുകാര്‍ക്ക് അന്താരാഷ്‌ട്ര വിപണി തുറന്നു ലഭിക്കുമെന്ന് മോഡി പറഞ്ഞു. സ്വര്‍ണവും വെള്ളിയും ഇഴ ചേര്‍ത്ത് നെയ്‌തെടുത്ത 1.25 ലക്ഷം രൂപ വില വരുന്ന സാരി മുതല്‍ മുകളിലേയ്‌ക്കുള്ള ബനാറസ് സാരികളാണ് മിഷേല്‍ ഒബാമയ്‌ക്കായി നെയ്‌തിരിക്കുന്നത്.
40,000 നെയ്‌ത്തുകാരാണ് വാരണാസിയിലുള്ളത്. ഉദ്‌പ്പാദനവും ഗുണനിലവാരവും വര്‍ധിപ്പിച്ചാല്‍ ഇന്ത്യന്‍ നെയ്‌ത്തുകാര്‍ക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേന്ദ്രം സഹായിക്കുമെന്ന് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തിരുന്നു.
from kerala news edited
via IFTTT