
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് എത്തിയാല്‍ ഉടന്‍ താന്‍ രാജിക്കത്ത് നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മുന്‍പും പലപ്രശ്നങ്ങളിലും മന്ത്രിമാര്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചിട്ടുണ്ട്. യു.ഡി.എഫ് സ്വീകരിക്കുന്ന നടപടികളില്‍ താന്‍ വ്രണിത ഹൃദയനാണ്. കേരളാ കോണ്‍ഗ്രസ് (ബി) മുന്നണി വിട്ടാല്‍ യു.ഡി.എഫിന്റെ മുഖം വികൃതമാകുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
കെ.എം മാണിയ്ക്കെതിരെ ബാലകൃഷ്ണപിള്ള ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ , ഇക്കാര്യം പരുമല പള്ളിയില്‍ വന്ന് സത്യം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറാണോ എന്ന് പിള്ള വെല്ലുവിളിച്ചിരുന്നു. ബാലകൃഷ്ണ പിള്ളയുടെ വെല്ലുവിളിയ്ക്കുള്ള മറുപടി ഈ മാസം 28 ന് ചേരുന്ന യു.ഡി.എഫ് യോഗത്തിനു ശേഷം നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്ന് , അഴിമതിക്കാര്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയാല്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നും പിളള പറഞ്ഞിരുന്നു.
from kerala news edited
via
IFTTT
Related Posts:
ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി Story Dated: Thursday, January 29, 2015 01:41വടക്കഞ്ചേരി: ബൈക്ക് തടഞ്ഞു നിര്‍ത്തി ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ഇനി ഒരാളെ കൂടി പി… Read More
മാണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നിന് ബഹുജനമാര്‍ച്ച് Story Dated: Thursday, January 29, 2015 01:42പത്തനംതിട്ട: അഴിമതി ആരോപണ വിധേയനായ മന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് ഓഫീസുകളിലേക്ക് മൂന്നിന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുവാന്‍ എല… Read More
സ്മരണകളെ തലോടി അവര്‍ അക്ഷരമുറ്റത്ത് ഒത്തുചേര്‍ന്നു Story Dated: Thursday, January 29, 2015 01:41വൈക്കം : മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും സ്വാതന്ത്ര്യസമരകാലത്ത് ഒത്തുചേര്‍ന്ന സ്മരണകളിരമ്പുന്ന വൈക്കത്തെ ചരിത്ര വിദ്യാലയമുറ്റത്ത് ഇന്നലെ നടന്നത് അനുഭവങ്ങളുടെ സംഗമം… Read More
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് Story Dated: Thursday, January 29, 2015 01:41കോട്ടയം: ദേശീയ ഗയിംസില് കേരളത്തിനു വേണ്ടി സ്വര്‍ണം നേടുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് ദീപശിഖാപ്ര… Read More
പൂവരണി പെണ്‍വാണിഭ കേസില്‍ വിചാരണ നീട്ടി Story Dated: Thursday, January 29, 2015 01:41കോട്ടയം : പ്രായപൂര്‍ത്തിയാവാത്ത പൂവരണി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനു ഇരയായി മരിച്ച കേസില്‍ 182-ാം സാക്ഷിയും കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും ആയിരുന്ന പി. ബിജോയിയുട… Read More