എസ്. അരുണന്‍
Posted on: 26 Jan 2015
മംഗള്‍യാന്റെ: വിജയത്തിനുകിട്ടിയ മറ്റൊരു അംഗീകാരമാണ് എസ്. അരുണന് കിട്ടുന്ന പദ്മശ്രീ. കഴിഞ്ഞ വര്‍ഷം, ഐ.എസ്.ആര്‍.ഒ.യുടെ അന്നത്തെ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് പദ്മഭൂഷണ്‍ കിട്ടിയിരുന്നു.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു എസ്. അരുണന്‍.
തമിഴ്‌നാട്ടിലെ നെല്ലായ് സ്വദേശിയായ സുബ്ബയ്യ അരുണന്‍ പാളയംകോട്ട സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും നേടി. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 1984-ലാണ് ജോലിയില്‍ പ്രവേശിച്ചത്.
മംഗള്‍യാന്‍ ദൗത്യത്തിന് തുടക്കംമുതല്‍ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ചൊവ്വയെ ചുറ്റാനുള്ള പേടകം നിര്‍മിക്കുന്നതിലും ദൗത്യത്തിന്റെ സന്ദേശവിനിമയസംവിധാനം വികസിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പേടകത്തിലെ പ്രധാന എന്‍ജിന്‍ പത്തുമാസത്തെ ഇടവേളയ്ക്കുശേഷം ജ്വലിപ്പിച്ചതടക്കമുള്ള നിരവധി നിര്‍ണായകഘട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പേടകത്തില്‍നിന്ന് സന്ദേശങ്ങള്‍ കിട്ടാന്‍ മറ്റുരാജ്യങ്ങളിലെ കേന്ദ്രങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ടതിന്റെ നേതൃത്വവും ഇദ്ദേഹത്തിനായിരുന്നു.
from kerala news edited
via IFTTT