Story Dated: Sunday, January 25, 2015 07:08
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്ക് രാഷ്‌ട്രപതി ഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓണറിന് നേതൃത്വം നല്‍കിയ വനിതാ വിങ് കമാന്‍ഡര്‍ പൂജ ഠാക്കൂര്‍ ചരിത്രത്തിലിടം നേടി. രാഷ്‌ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങില്‍ ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് പൂജയായിരുന്നു. ഇത് ആദ്യമായാണ് ഒരു വനിതാ ഉദ്യോഗസ്‌ഥ രാഷ്‌ട്ര തലവന് നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം വഹിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്രാഞ്ച് വിംഗ് കമാന്‍ഡറായ പൂജ ഠാക്കൂര്‍ രാജസ്‌ഥാന്‍ സ്വദേശിനിയാണ്.
ലോകത്തിലെ ഏറ്റവും ശക്‌തമായ രാഷ്‌ട്രത്തിന്റെ തലവന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്ന് പൂജ പറഞ്ഞു. ഇത് അഭിമാന നിമിഷമാണ്. ഇന്ത്യന്‍ വ്യോമസേനയും താനും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇന്ത്യന്‍ സേനയില്‍ കൂടുതല്‍ സ്‌ത്രീകള്‍ കടന്നുവരുന്നതിന് ഇത് കാരണമാകുമെന്നും അവര്‍ പറഞ്ഞു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
സ്‌ത്രീ ശാക്‌തീകരണം മുഖ്യ വിഷയമാക്കിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡും ആസൂത്രണം ചെയ്‌തിരിക്കുന്നത്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സേനയിലെ വിവിധ വിഭാഗങ്ങളിലുള്ള വനിതാ ഉദ്യോഗസ്‌ഥരാണ് നേതൃത്വം നല്‍കുന്നത്. പരേഡില്‍ മൂന്ന് സേനാ വിഭാഗങ്ങളിലെ വനിതകള്‍ ആദ്യമായി രാജ്‌പഥിലൂടെ മാര്‍ച്ച് ചെയ്യും.
from kerala news edited
via IFTTT