Story Dated: Sunday, January 25, 2015 04:13
ശ്രീനഗര്‍: ശ്രീനഗറില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 200ഓളം തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ തയ്യാറായി നില്‍ക്കുന്നതായി മുമ്പ് സുരക്ഷാ സേന വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനുള്ള പാക് തന്ത്രമായാണ് നടപടിയെ ഇന്ത്യ വിലയിരുത്തുന്നത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് പാക് സേന ഇന്ത്യന്‍ സേനയുടെ പോസ്‌റ്റുകളിലേക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ബി.എസ്.എഫും പാക് സേനയുമായി മിനിട്ടുകള്‍ നീണ്ട വെടിവപ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരിക്കില്ല.
ഈ മാസം ഏഴാമത്തെ തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ജനുവരി 22ന് പാക് സേനയുടെ സഹായത്തോടെ ചിലര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി സുരക്ഷാ സേനയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് സേന തിരിച്ചടിച്ചതോടെ ഇവര്‍ പിന്‍മാറിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
from kerala news edited
via IFTTT