121

Powered By Blogger

Wednesday, 11 March 2015

സാമൂഹ്യവിരുദ്ധര്‍ വാല്‍വ്‌ തകര്‍ത്തു; മണ്ണത്തൂരില്‍ കുടിവെള്ളം മുട്ടി











Story Dated: Thursday, March 12, 2015 02:20


mangalam malayalam online newspaper

കൂത്താട്ടുകുളം: സാമൂഹ്യവിരുദ്ധര്‍ വാല്‍വ്‌ തകര്‍ത്തു മണ്ണത്തൂരില്‍ കുടിവെള്ളം മുടങ്ങി. മണ്ണത്തൂര്‍ തട്ടേക്കാട്ട്‌ കുടിവെള്ള പദ്ധതിയുടെ പള്ളിക്കവലയിലുള്ള പമ്പ്‌ ഹൗസിനോട്‌ ചേര്‍ന്നുള്ള വാല്‍വാണ്‌ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്‌.


ഇതോടെ ആയിരത്തോളം കുടുംബങ്ങളാണ്‌ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിട്ടുള്ളത്‌. പിച്ചള കൊണ്ടുള്ള വാല്‍വ്‌ കല്ലു വച്ച്‌ ഇടിച്ച്‌ തകര്‍ത്തതോടെ വെള്ളം തുറന്നു വിടുവാന്‍ കഴിയുന്നില്ല. പള്ളിക്കവലയില്‍ നിന്ന്‌ വെള്ളം പമ്പ്‌ ചെയ്‌ത് തട്ടേക്കാട്ട്‌ മലയിലുള്ള ടാങ്കില്‍ ശേഖരിച്ച്‌ അവിടെ നിന്നാണ്‌ കുഞ്ചുകുന്നേല്‍ കോളനി, കുറ്റത്തിനാല്‍ തട്ടേക്കാട്ട്‌, ചെറ്റയില്‍ കോളനി, പള്ളിത്താഴം മണ്ണത്തൂര്‍ ആത്താനിക്കല്‍, പുറ്റുംപുറംഭാഗം, ഓലിപ്പാട്‌ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്‌.


ഇതിനിടെ മണ്ണത്തൂര്‍ പള്ളിത്താഴം, പള്ളിക്കവല എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്‌. വെള്ളം തിരിച്ചുവിടുന്നതിന്‌ ഉപയോഗിക്കുന്ന റെഡിയൂസര്‍ അടഞ്ഞതിനാലാണ്‌ വെള്ളം ലഭിക്കാതിരുന്നത്‌. നാട്ടുകാര്‍ സംഘടിച്ച്‌ പലവട്ടം അധികൃതരെ അറിയിച്ചു എങ്കിലും നടപടിയായില്ല. തിയറ്റര്‍ ജംഗ്‌ഷനും പള്ളിക്കവലയ്‌ക്കും ഇടയിലുള്ള എം.വി.ഐ.പി. ബ്രാഞ്ച്‌ കനാല്‍ മുറിച്ച്‌ കടക്കുന്ന പാലത്തില്‍ പൈപ്പ്‌ പൊട്ടി ജലം പാഴാകുന്നുമുണ്ട്‌. ഇതോടെ പാലത്തിലെ കോണ്‍ക്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചതോടെ പാലം അപകടാവസ്‌ഥയിലുമാണ്‌. ഇത്രയൊക്കെ സംഭവങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നു.










from kerala news edited

via IFTTT