റെയില്‍വേയില്‍ എല്‍ഐസി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഐസി റെയില്‍വേയുടെ വിവിധ പദ്ധതികളിലായി 1.5 ലക്ഷം കോടി രൂപ നിക്ഷേപം നടത്തും. വ്യത്യസ്ത പദ്ധതികള്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ വഴിയാകും നിക്ഷേപം നടത്തുക.
വര്‍ഷംതോറും 30,000 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങുകയെന്ന് എല്‍ഐസി ചെയര്‍മാന്‍ എസ്.കെ റോയ് പറഞ്ഞു. എന്നാല്‍ ബോണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. രണ്ട് സ്ഥാപനങ്ങള്‍ക്കും ഗുണകരമായ ഇടപാടായിരിക്കുമെന്ന്മാത്രമാണ് ചെയര്‍മാന്‍ പ്രതികരിച്ചത്.
from kerala news edited
via IFTTT