കൊച്ചി: പിക്കറ്റ് 43 വിവാദത്തില്‍ നിര്‍മ്മാതാവ് ഒ.ജി. സുനിലിനു സംവിധായകന്‍ മേജര്‍ രവിയുടെ മറുപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തിന് കരാറില്‍ പറഞ്ഞതില്‍ കൂടുതല്‍ പണം ചെലവാക്കിയെന്ന പ്രചാരണം തെറ്റാണ്. സിനിമയുടെ നിര്‍മ്മാണഘട്ടത്തില്‍പോലും പിന്തുണ നല്‍കാത്തയാളാണ് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് രവി കുറ്റപ്പെടുത്തി.
ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിര്‍മ്മാതാവുമായി അലോസരങ്ങള്‍ ഉണ്ടായിരുന്നു. ഇരുപത്തിരണ്ടു ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇത്രയും കുറഞ്ഞ ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് 4.75 കോടി രൂപ ചെലവായെങ്കില്‍ അതിന്റെ വിശദമായ കണക്ക് തന്നെ കൂടി ബോധിപ്പിക്കണം, മേജര്‍ രവി ആവശ്യപ്പെട്ടു. ആദായ നികുതി വകുപ്പ് അന്വേഷിച്ചാല്‍ സഹകരിക്കുമെന്നും മേജര്‍ രവി പറഞ്ഞു.
from kerala news edited
via IFTTT