121

Powered By Blogger

Wednesday, 11 March 2015

ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനം








ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനം


Posted on: 11 Mar 2015



ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഒരു മാസം നീണ്ടു നിന്ന 'ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ ഹെല്‍ത്തി നേഷന്‍' ക്യാമ്പയിന്‍ സമാപനം മാര്‍ച്ച് 13 ന് നടക്കും. അബൂഹമൂറിലെ അല്‍ജസീറ അക്കാദമിയില്‍ വൈകീട്ട് 7 ന് നടക്കുന്ന സമാപന പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പരിപാടിയില്‍ ഖത്തറിലെ പ്രവാസി കായിക താരങ്ങളെ ആദരിക്കും. കളരിപ്പയറ്റ് പ്രദര്‍ശനം, മാര്‍ഷല്‍ ആര്‍ട്‌സ് ഡെമോണ്‍സ്‌ട്രേഷന്‍, വിവിധ കലാകായിക മല്‍സരങ്ങള്‍ എന്നിവയും നടക്കും. ദേശീയ കായിക ദിനത്തില്‍ കോര്‍ണിഷില്‍ നടന്ന മാസ് യോഗയോടെയാണ് കാംപയ് തുടക്കം കുറിച്ചത്. ക്യാമ്പയിന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രസിദ്ധീകരിച്ച 'ഫിറ്റ്‌നസ് ഫസ്റ്റ് ' എന്ന കൈ പുസ്തകത്തിന്റെ പതിയ്യായിരത്തിലധികം കോപ്പികള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമായി സ്വദേശി, വിദേശികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. പൊതുസമൂഹത്തില്‍ നിന്ന് നല്ല പ്രതികരണമാണ് കൈപുസ്തകത്തിന് ലഭിച്ചത്.

ക്യാമ്പയിനോടനുബന്ധിച്ച് ഫ്രട്ടേണിറ്റി ഫോറത്തിന്റെ വിവിധ ഡിവിഷനുകളുടെ നേതൃത്വത്തില്‍ മാസ് യോഗ, യോഗ ഡമോണ്‍സ്‌ട്രേഷന്‍, കായിക മത്സരങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടന്നു. വനിതകള്‍ക്കായി പ്രത്യേക മത്സരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 30111514




അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT