121

Powered By Blogger

Wednesday, 11 March 2015

ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടി: മഞ്ജുവാര്യര്‍










ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് മഞ്ജുവാര്യര്‍. ലാലിനൊപ്പം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ അനുഭവങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ലാലേട്ടന്‍ എന്ന വിസ്മയത്തെക്കുറിച്ച് മഞ്ജു വാചാലയാകുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ല. എത്രയോവര്‍ഷങ്ങള്‍ക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാംതമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷമുണ്ടായിരുന്നു. പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്. കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ തന്നെ രൂപപ്പെടുത്തിയ കഥാപാത്രം. ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


തനിക്കെതിരെ നില്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ഈ സിനിമയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലാലേട്ടന്‍ പല സീനുകളും അഭിനയിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയില്‍ നമ്മള്‍ അഭിനയിക്കാന്‍ മറന്നുനില്കും.


ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങള്‍ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങള്‍ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവന്‍വയ്ക്കുകയായിരുന്നു.


പ്യൂപ്പ ചിത്രശലഭമാകുന്നതുപോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്‌











from kerala news edited

via IFTTT

Related Posts:

  • സൂര്യ ഇനി നിര്‍മ്മാതാവും തമിഴിലെ യുവനടന്‍ സൂര്യ നിര്‍മ്മാതാവാകുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഹൈക്കുവാണ് സൂര്യ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പസങ്ക പ്രൊഡക്ഷന്‍സും സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റമെന്റ്‌സും സംയുക്തമായാണ് ഹൈക്കു നിര്‍മ്മിക്കുന്… Read More
  • മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില… Read More
  • ഫയര്‍മാനായി മമ്മൂട്ടി ഫയര്‍ സ്റ്റേഷനില്‍ കാക്കനാട്: സിനിമയിലെ 'ഫയര്‍മാന്‍' ഒറിജിനല്‍ ഫയര്‍മാന്‍മാരുടെ ക്ഷേമാന്വേഷണങ്ങള്‍ തിരക്കാനായി തൃക്കാക്കര ഫയര്‍ സ്റ്റേഷനില്‍ എത്തി. മെഗാ താരം മമ്മൂട്ടിയാണ് തന്റെ പുതിയ ചിത്രമായ 'ഫയര്‍മാന്റെ' പ്രചാരണാര്‍ത്ഥം ഫയര്‍ സ്റ്റേഷന… Read More
  • ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി വിനീത് ശ്രീനിവാസന്‍, നിക്കി ഗല്‍റാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന്റെ ചിത്രീക… Read More
  • കാര്‍ത്തി-നാഗാര്‍ജുന ചിത്രം തുടങ്ങി യുവനടന്‍ കാര്‍ത്തിയുടെ പുതിയ ചിത്രം തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയ്‌ക്കൊപ്പം. തമിഴിലും തെലുങ്കിലുമായി എടുക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഹിറ്റ് ഡയറക്ടര്‍ വംശിയാണ് ഈ രണ്ട് താരങ്ങളെ വച്ച് ചിത്രമെടുക്കു… Read More