എം.എം.എ. വനിതാദിനം ആഘോഷിച്ചു
Posted on: 11 Mar 2015
മാഞ്ചസ്റ്റര്‍: എം.എം.എയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വുമന്‍സ് ഡെ ആഘോഷം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടന്നു. പ്രസി.പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങുകള്‍ക്ക് മുമ്പ് അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയനോടുള്ള ആദരസൂചകമായി മൗനപ്രാര്‍ത്ഥന നടത്തി. വൈ.പ്രസിഡന്റ് ബെന്‍സി സാജു സ്വാഗതമാശംസിച്ചു. ഡോ.ജോസ് സ്ട്രസ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
ഡോ.അജിമോള്‍ തന്റെ ഹെല്‍ത്ത് ക്യാമ്പയിന്‍ രംഗത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. രുചികരമായ നാടന്‍ ഭക്ഷണത്തിനുശേഷം ബെന്‍സി സാജുവും നിഷപ്രമോദും ചര്‍ച്ച സംഘടിപ്പിച്ചു.
ബിന്ദു കുര്യന്‍, റീന വില്‍സണ്‍, നിഷ ശരത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഫണ്‍ ഗെയിംസുകളും സംഘടിപ്പിച്ചു. പാചകത്തിന് ജോമോന്‍ വടക്കാഞ്ചേരി നേതൃത്വം നല്‍കുകയും സഹായിക്കാനായി സാജു കാവുംഗ, ഷാജിമോന്‍ കെ.ഡിയും എന്നിവരും പ്രവര്‍ത്തിച്ചു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT