വി.യൗസ്സേപ്പിതാവിന്റെ തിരുന്നാള്‍ വര്‍ണ്ണാഭമായി
Posted on: 11 Mar 2015
ന്യൂയോര്‍ക്ക്: തൊഴിലാളികളുടെ മധ്യസ്ഥനും തിരുകുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടാമത് തിരുന്നാള്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ മിഷന്‍ ദേവാലയത്തില്‍ ആഘോഷിച്ചു.
ലദീഞ്ഞോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ തിരുന്നാള്‍ സന്ദേശവും സംഗീത സാന്ദ്രമായ തിരുന്നാള്‍ കുര്‍ബ്ബാനയും തിരുന്നാളിനെ ഭക്തിനിര്‍ഭരമാക്കി.
ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എബ്രഹാം പുളിയനക്കുന്നേല്‍ റെജി ഓഴങ്ങാലിന്‍, മാഗി പാട്ടക്കണ്ടത്തില്‍, തോമസ് പാലിച്ചേരില്‍ എന്നിവരോടും പതിമൂന്ന് പ്രസുദേന്തിമാരോടും കുടുംബാംഗങ്ങളോടും മിഷന്‍ ഡയറക്ടര്‍ ഫാ.റെനി കട്ടേന്‍ നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
from kerala news edited
via IFTTT