121

Powered By Blogger

Wednesday, 2 February 2022

സര്‍ക്കാരിന്റെ കടമെടുക്കല്‍: പലിശ നിരക്ക് വര്‍ധനവിന് സാധ്യതയേറി

അടുത്തയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിയേക്കും. 15 മുതൽ 40വരെ ബേസിസ് പോയന്റിന്റെ വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. വിപണിയിൽനിന്ന് വൻതോതിൽ വായ്പയെടുക്കാനുള്ള സർക്കാർ പദ്ധതിയാണ് നിരക്ക് ഉയർത്തലിന് കാരണമാകുക. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഉത്തേജന പദ്ധതികളിൽനിന്നുളള പിന്മാറ്റം കോവിഡിനെതുടർന്ന് പ്രഖ്യാപിച്ച ഇളവുകളിൽനിന്ന് റിസർവ് ബാങ്ക് പുറകോട്ടുപോകുന്നതിന്റെ സൂചനയായി ഇതിനെ കാണാം. വായ്പാനയം സാധാരണ രീതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാകും ഇനി കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുക. വിപണിയിൽ പണലഭ്യതകൂട്ടാൻ സർക്കാർ സെക്യൂരിറ്റികൾ വൻതോതിൽ തിരികെ വാങ്ങുന്ന പദ്ധതിയിൽനിന്ന് ആർബിഐ പിന്മാറുകയാണ്. റിവേഴ്സ് റിപ്പോ നിരക്ക് വർധനയാണ് അടുത്ത നടപടി. 2020 മെയ്മാസം മുതൽ റിവേഴ്സ് റിപ്പോ നിരക്ക് കുറഞ്ഞ നിരക്കായ 3.35ശതമാനത്തിൽ തുടരുകയാണ്. ഇനിയും ഈ നില തുടരനാവില്ലെന്നാണ് ആർബിഐ നൽകുന്ന സൂചന. നിരക്കുകളിലെ വ്യത്യാസം സാധാരണ രീതിയിൽ റിവേഴ്സ് റിപ്പോ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയന്റിന്റെ(കാൽശതമാനം)വ്യത്യാസമാണ് നിലനിർത്താറുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ സമ്പദ്ഘടനയ്ക്ക് താങ്ങാകാനാണ് ഇരുനിരക്കുകൾതമ്മിൽ ഒരുശതമാനംവരെ വ്യത്യാസം വരുത്തേണ്ടിവന്നത്. വായ്പായനയം സാധാരണ രീതിയിലേയ്ക്കുകൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ റിപ്പോ നിരക്കുകളും വർധിപ്പിച്ചേക്കും. ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ മുക്കാൽശതമാനം(0.75ശതമാനം) വർധന വരുത്തിയേക്കാം. അതായത് ഈ കലണ്ടർ വർഷത്തിൽതന്നെ റിപ്പോ നിരക്ക് 4.75ശതമാനമായി വർധിക്കാനുള്ള സാധ്യതയാണുള്ളത്. പലിശ വർധിക്കും നിരക്കുകൾ ഉയർത്തുന്നതോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകും. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളും വർധിക്കും. സർക്കാർ സെക്യൂരികളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് നിലവിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മൂന്നുമാസംകൂടുമ്പോൾ പരിഷ്കരിക്കുന്നത്. പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചതോടെ സർക്കാർ ബോണ്ടുകളുടെ ആദായം രണ്ടുവ്യാപാര ദിനങ്ങളിലായി 24 ബേസിസ് പോയന്റ് വർധിച്ച് 6.92ശതമാനമായി. റിപ്പോ നിരക്കായ നാലുശതമാനവുമായി താരതമ്യംചെയ്യുമ്പോൾ കടപ്പത്ര ആദായത്തിലെ വ്യത്യാസം 2.92ശതമാനമാണ്. അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വ്യത്യാസമുണ്ടാകുന്നത്. റിവേഴ്സ് റിപ്പോ നിരക്ക്: ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. വായ്പ നൽകാൻ അവസരമില്ലാതെ ബാങ്കുകളുടെ കൈവശം അധികംപണമുണ്ടാകുമ്പോൾ ആർബിഐ നിക്ഷേപമായി സ്വീകരിച്ച് പലിശ നൽകുകയാണ് ചെയ്യുക.

from money rss https://bit.ly/3L2hYxA
via IFTTT