121

Powered By Blogger

Thursday, 3 February 2022

അമിതാഭ് ബച്ചന്റെ ഡല്‍ഹിയിലെ വസതി 'സോപാന്‍' വിറ്റത് 23 കോടി രൂപയ്ക്ക്

ന്യൂഡൽഹി: അമിതാഭ് ബച്ചന്റെ ഡൽഹിയിലെ ഗുൽമോഹർ പാർക്കിലുള്ള സോപാൻ എന്നപേരുള്ള വീട് 23 കോടി രൂപയ്ക്ക് വിറ്റു. 35 വർഷത്തിലേറെയായി ബച്ചൻ കുടുംബത്തോടടുപ്പമുള്ള നെസോൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ അവ്നി ബാദറാണ് ഗുൽമോഹറിലെ വസ്തു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബച്ചന് മുംബൈയിൽതന്നെ നിരവധി വീടുകളും സ്വത്തുക്കളുമുണ്ട്. അമിതാഭിനോപ്പം ഭാര്യ ജയാബച്ചനും മകൻ അഭിഷേകും മരുമകൾ ഐശ്വര്യയും താമസിക്കുന്നത് മുംബൈയിലെ ജൽസ എന്ന വീട്ടിലാണ്. ഡൽഹിയിലെ വസതിയിൽ അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

from money rss https://bit.ly/3sgpRGX
via IFTTT