121

Powered By Blogger

Thursday, 3 February 2022

സെന്‍സെക്‌സ് 770 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,600ന് താഴെയെത്തി

മുംബൈ: തുടർച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെൻസെക്സ് 770.31 പോയന്റ് നഷ്ടത്തിൽ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എച്ച്ഡിഎഫ്സി, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഗ്രാസിം, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 0.4ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex snaps 3-day winning run, ends 770 pts down.

from money rss https://bit.ly/34tqu80
via IFTTT