121

Powered By Blogger

Tuesday, 5 May 2020

പാഠം 72: ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലേയ്ക്ക് മാറി ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കാന്‍ യോജിച്ച സമയം

വിജയമോഹൻ 2010 ജനുവരിയിലാണ് മ്യൂച്വൽ ഫണ്ടിൽ എസ്ഐപി തുടങ്ങിയത്. നികുതി ആനുകൂല്യം ലഭിക്കുന്ന ടാക്സ് സേവിങ് ഫണ്ടായ ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിൽ എസ്ഐപിയായി പ്രതിമാസം രണ്ടായിരം രൂപവീതമാണ് നിക്ഷേപിച്ചത്. ഓഹരി ബ്രോക്കറുടെ പ്രതിനിധിയാണ് അദ്ദേഹത്തെ ഫണ്ടിൽ ചേർത്തിയത്. പിന്നീട് ഫണ്ടുകളുടെ പ്രവർത്തനം സ്ഥിരമായി നിരീക്ഷിക്കാനും മാതൃഭൂമിഡോട്ട്കോം മണി വിഭാഗത്തിലെ ആർട്ടിക്കിളുകൾ വായിക്കാനും തുടങ്ങിയപ്പോൾ മറ്റാരെയും ആശ്രയിക്കാതെ ഫണ്ടുകളെകുറിച്ച് കൂടുതൽ മനസിലാക്കി. അതിനുശേഷം സ്വന്തമായാണ് ഓരോവർഷവും എസ്ഐപി പുതുക്കുന്നതും മറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതും. 2013 ജനവരി മുതൽ സെബിയുടെ പ്രത്യേക നിർദേശപ്രകാരം നേരിട്ട് നിക്ഷേപിക്കുന്നവർക്കായി ഡയറക്ട് പ്ലാൻ ഫണ്ട് കമ്പനികൾ അവതരിപ്പിച്ചു. അതുപ്രകാരം വിജയമോഹന്റെ തുടർന്നുള്ള നിക്ഷേപം ഡയറക്ട് പ്ലാനിലായി. നിക്ഷേപം ഡയറക്ട് പ്ലാനിലേയ്ക്ക് മാറ്റാം ഓഹരി വിപണിയിലെ നിലവിലെ തകർച്ച മികച്ച അവസരമാക്കാം. ഫണ്ടുകളുടെ റഗുലർ പ്ലാനിൽനിന്ന് ചെലവുകുറഞ്ഞ ഡയറക്ട് പ്ലാനിലേയ്ക്ക് ഇപ്പോൾ നിക്ഷേപം മാറ്റാം. ഇതിലൂടെ ഒരുശതമാനത്തോളം അധികം നേട്ടമുണ്ടാക്കാം. ദീർഘകാല എസ്ഐപി നിക്ഷേപത്തിൽ ലക്ഷങ്ങളുടെ വ്യത്യാസമാണ് ഇതിലൂടെ പോർട്ട്ഫോളിയോയിൽ പ്രതിഫലിക്കുക. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ റഗുലർ പ്ലാനിൽ വാർഷിക ചാർജായി 1.72ശതമാനമാണ് എഎംസി ഈടാക്കുന്നത്. ഏജന്റിനുള്ള കമ്മീഷൻ, ഫണ്ട് മാനേജുമെന്റ് ചാർജ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഡയറക്ട് പ്ലാനിലാകട്ടെ ഈടാക്കുന്ന തുക 0.93ശതമാനംമാത്രമാണ്. കണക്കിലേയ്ക്കുവരാം 2010 ജനുവരി അഞ്ചിനാണ് വിജയമോഹൻ നിക്ഷേപം തുടങ്ങിയത്. റെഗുലർ പ്ലാനിൽ 2012 ഡിസംബർ അഞ്ചുവരെ നിക്ഷേപിച്ചു. 72,000 രൂപയാണ് അതുവരെ 36 മാസങ്ങളിലായി അദേഹം അടച്ചത്. ഇതുപ്രകാരം ഫണ്ടിന്റെ റഗുലർ പ്ലാനിൽ 5,942.48 യൂണിറ്റുകളാണ് വിജയമോഹന് ലഭിച്ചത്. നിലവിലെ എൻഎവിയായ 40.58730(2020 മെയ് 4) രൂപയുമായി കൂട്ടുമ്പോൾ റഗുലർ പ്ലാനിലെ അദ്ദേഹത്തിന്റെ നിക്ഷേപം 2,41,189 രൂപയായി വർധിച്ചതായി കാണാം(വാർഷികാദായം 14.36%). 2013 ജനുവരി അഞ്ചുമുതൽ ഈ ഫണ്ടിന്റെതന്നെ ഡയറക്ട് പ്ലാനിലാണ് അദ്ദേഹം നിക്ഷേപംതുടരുന്നത്. ആദായത്തിലെ വ്യത്യാസം 7 വർഷത്തെ ആദായം(%) 7 വർഷത്തെ എസ്ഐപിതുക(ലക്ഷം) ടിഇആർ വ്യത്യാസം(%)* ഫണ്ടിന്റെ പേര് റഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ റഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ ആക്സിസ് ലോങ് ടേം ഇക്വിറ്റി 16.28 17.55 12.10 12.65 0.79 എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി 13 14.2 11.73 12.20 0.93 കാനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ് 19.1 20.26 12.63 13.28 1.03 ഡിഎസ്പി മിഡ്ക്യാപ് 16.05 16.95 11.83 12.25 0.97 എസ്ബിഐ സ്മോൾ ക്യാപ് 20.28 21.67 13.03 13.76 1.32 *ടിഇആർ എന്നാൽ ഫണ്ട് മാനേജ് ചെയ്യാൻ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നതുക. പരിഗണിച്ചിരിക്കുന്നത് വിവിധ വിഭാഗങ്ങളിലുള്ള ഫണ്ടുകൾ. പട്ടികയിലുള്ള ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് റിസ്ക് പ്രൊഫൈൽ വിലയിരുത്തി യോജിച്ചവമാത്രം തിരഞ്ഞെടുക്കുക.**ആദായം കണക്കാക്കിയ തിയതി: 2020 മെയ് 4. നിക്ഷേപംമാറ്റുമ്പോൾ ഡയറക്ട് പ്ലാനിലേയ്ക്ക് നിക്ഷേപംമാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. റെഗുലർ പ്ലാനിൽനിന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യുകയെന്നാൽ നിക്ഷേപം പിൻവലിക്കുന്നതിന് തുല്യമാണ്. ആദായ നികുതി ബാധ്യതയുണ്ട്. എക്സിറ്റ് ലോഡും ബാധകമാണ്. വർഷത്തിൽ ഒരുലക്ഷത്തിൽകൂടുതൽ തുക മൂലധനനേട്ടമുണ്ടെങ്കിൽമാത്രമേ ആദായനികുതി ബാധകമാകൂ. 2018 ഏപ്രിൽ മുതലാണ് ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾക്ക് മൂലധനനേട്ട നികുതി കൊണ്ടുവന്നത്. നേട്ടത്തിന്മേൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. 2018 ഏപ്രിലിനുശേഷമുള്ള നേട്ടം ഒരുലക്ഷം രൂപയിൽ കൂടുതലായെങ്കിൽമാത്രമേ നികുതി ബാധകമാകൂ.ഓഹരി വിപണി നഷ്ടത്തിലായിരിക്കുന്നനിലവിലെ സാഹചര്യത്തിൽ എൻഎവി കുറഞ്ഞിരിക്കുന്നതിനാലാണ് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പറയുന്നത്. ആദായനികുതി ബാധകമാകുന്നതിനുമുമ്പ് 2018 മാർച്ച് അവസാനത്തെ എൻഎവി പ്രകാരം വിജയമോഹന്റെ മൊത്തം നിക്ഷേപം 2,39,600 രൂപയിലെത്തിയിരുന്നു. അതിനുശേഷമുള്ള നേട്ടം 1,589 രൂപമാത്രമാണ്. അതിനാൽ ഡയറക്ട് പ്ലാനിലേയ്ക്ക് മാറുമ്പോൾ ആദായ നികുതി ബാധകമാവില്ല. നിക്ഷേപം നടത്തിയിട്ട് ഒരുവർഷം കഴിഞ്ഞതിനാൽ അദ്ദേഹത്തിന് എക്സിറ്റ് ലോഡും നൽകേണ്ടതില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: പ്രകടനംമോശമായ ഫണ്ടുകൾവിറ്റ് മികച്ച ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലേയ്ക്കുമാറാനും പോർട്ട്ഫോളിയോ ശുദ്ധീകരിക്കാനും ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്താം.

from money rss https://bit.ly/3beXrD3
via IFTTT