121

Powered By Blogger

Tuesday, 5 May 2020

ചൈന വിടുന്ന കന്പനികൾക്ക് 4.61 ലക്ഷം ഹെക്ടർ ഭൂമി പരിഗണനയിൽ

മുംബൈ: അമേരിക്കയും ചൈനയും തമ്മിൽ ഒന്നരവർഷത്തോളം നീണ്ടുനിന്ന വാണിജ്യത്തർക്കമുണ്ടാക്കിയ അനിശ്ചിതത്വവും കോവിഡ്-19 മഹാമാരി ഉത്പാദനമേഖലയിൽ സൃഷ്ടിച്ച തടസ്സങ്ങളും ഇന്ത്യക്ക് അവസരമായിമാറുന്നു. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം കന്പനികളാണ് ചൈനയിൽനിന്ന് ഉത്പാദനം മാറ്റുന്നതിന് തയ്യാറെടുക്കുന്നത്. ജപ്പാൻ, അമേരിക്ക, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ മുന്നൂറോളം കന്പനികൾ ഇന്ത്യയിൽ ഉത്പാദന യൂണിറ്റുകൾ തുറക്കുന്നതിന് താത്പര്യവുമായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുന്നതായാണ് വിവരം. വിപുലമായ മാനവവിഭവശേഷിയും പ്രാദേശികവിപണിയുമാണ് ഇന്ത്യയെ ആകർഷകമാക്കുന്നത്. ഫാക്ടറി തുടങ്ങുന്നതിന് ഭൂമിയുടെ ലഭ്യതയാണ് തടസ്സമായി ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയിൽ ഫാക്ടറിക്കായി കന്പനിതന്നെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പ്രാദേശിക ഭൂവുടമകളുമായി ധാരണയിലെത്താനാകാതെ ഇത് പദ്ധതികൾ വൈകാനിടയാക്കുന്നു. ഭൂമിയുമായും ലൈസൻസുമായും ബന്ധപ്പെട്ടുള്ള ചുവപ്പുനാടപ്രശ്നം വേറെ. ഇതെല്ലാം പരിഹരിച്ച് പരമാവധി കന്പനികളെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസർക്കാരിൻറെയും വിവിധ സംസ്ഥാനസർക്കാരുകളുടെയും ശ്രമം. ഭൂമിയും വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവും ഒരുക്കിയാൽ പുതിയ നിക്ഷേപം കൊണ്ടുവരാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗയോഗ്യമായ 4,61,589 ഹെക്ടർ ഭൂമി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിലവിലുള്ള വ്യവസായ പാർക്കുകളിലെ 1,15,131 ഹെക്ടർ ഭൂമി ഉൾപ്പെടെ പ്രാഥമിക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കോവിഡിനുമുമ്പേ ഇന്ത്യയുടെ സാന്പത്തികസ്ഥിതി മോശമായിരുന്നു. കോവിഡോടെ ഇത് ഗുരുതരാവസ്ഥയിലായി. ഈ സാഹചര്യത്തിൽ വിദേശനിക്ഷേപമെത്തിച്ച് അവസരങ്ങൾ കൂട്ടാതെ മറ്റുവഴിയില്ല. ഇതേത്തുടർന്ന് നിക്ഷേപത്തിനു തയ്യാറുള്ള കന്പനികളെ കണ്ടെത്താൻ വിവിധ രാജ്യങ്ങളിലുള്ള എംബസികളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ യാഥാർഥ്യം മനസ്സിലാക്കി സംസ്ഥാനങ്ങൾ നേരിട്ട് കന്പനികളുമായി ചർച്ചനടത്തുന്നുമുണ്ട്. ജപ്പാൻ, അമേരിക്ക, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിവിധ കന്പനികളുമായി ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകൾ ബന്ധപ്പെട്ടുവരുന്നു. നടപടികളുടെ ഭാഗമായി വ്യാവസായിക-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി അനുവദിക്കുന്നതിന് ഉത്തർപ്രദേശ് ഓൺലൈൻ സംവിധാനംവരെ ഒരുക്കി. അമേരിക്കയിൽനിന്നുള്ള ലോക്ക്ഹീഡ്മാർട്ടിനടക്കം നൂറോളം കന്പനികൾ യു.പി.യിൽ പ്രവർത്തനം തുടങ്ങുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

from money rss https://bit.ly/2Wvdozr
via IFTTT