121

Powered By Blogger

Tuesday, 5 May 2020

യുദ്ധക്കളത്തില്‍ ആരാകും മുമ്പന്‍; ജിയോ മാര്‍ട്ടോ പേ ടിഎമ്മോ?

മുകേഷ് അംബാനി ഫേസ്ബുക്കിന്റെ സഹകരണത്തോടെ ജിയോമാർട്ട് രാജ്യത്തെമ്പാടും പ്രവർത്തനം തുടങ്ങാനിരിക്കെ യുദ്ധക്കളത്തിലേയ്ക്കിറങ്ങി പടനയിക്കാൻ പേ ടിഎമ്മും. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാർക്ക് വൻ ആനുകൂല്യം വാഗ്ദാനംചെയ്താണ് പേ ടിഎമ്മിന്റെ വരവ്. 100 കോടി രൂപയാണ് ഇതിനായി കമ്പനി മുടക്കുന്നത്. പേ ടിഎമ്മിന്റെ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പെയ്മെന്റ് സംവിധാനം വ്യാപകമാക്കും. ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനമൊരുക്കും. പേ ടിഎം വാലറ്റ്, റൂപെ കാർഡ്, യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പുകൾ എന്നിവവഴി പണം സ്വീകരിക്കുമ്പോൾ കച്ചവടക്കാർക്ക് റിവാർഡ് പോയന്റ് ലഭിക്കുന്ന ലോയൽറ്റി പ്രോഗാമോടെയാണ് പേ ടിഎമ്മിന്റെ വരവ്. പോയന്റുകൾ ഉടനെതന്നെ പണമാക്കി തിരിച്ചെടുക്കുകയോ പേ ടിഎം ആപ്പിലൂടെ സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കുകയോ ചെയ്യാം. പേ ടിഎമ്മിന് നിലവിൽ പങ്കാളികളായി കച്ചവടക്കാരുടെ ഒരുനിരതന്നെയുണ്ട്. ജിയോമാർട്ടിനാകട്ടെ ഒന്നിൽനിന്നുതുടങ്ങേണ്ട അവസ്ഥയുമാണുള്ളത്. സോഫ്റ്റ് ബാങ്ക്, ആലിബാബ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.റോ പ്രൈസ് തുടങ്ങിയ വമ്പന്മാരാണ് പേ ടിഎമ്മിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ജിയോമാർട്ടാകട്ടെ ഫേസ്ബുക്ക്, സിൽവർ ലേക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും ഇതിനകം 900 കോടി ഡോളർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ജിയോ മാർട്ടുകൂടി രാജ്യമെമ്പാടും വ്യാപകമായി കച്ചവടം തുടങ്ങുന്നതോടെ കടുത്തമത്സരത്തിനാകും വഴിതുറക്കുക.

from money rss https://bit.ly/3cia7dH
via IFTTT