ആദംബാക്കം മലയാളി സമാജം മാതൃസന്ധ്യ നടത്തി
Posted on: 31 Jan 2015
ചെന്നൈ: ആദംബാക്കം മലയാളി സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെയും സമീപ പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളെയും ആദരിക്കുന്ന ചടങ്ങ് 'മാതൃസന്ധ്യ' സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പി. ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം മുഖ്യാതിഥിയായി.
സമാജം കുട്ടികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 'മാതൃത്വം' എന്ന വിഷയത്തെ അധികരിച്ച് കെ.എ. ജോണി മുഖ്യപ്രഭാഷണം നടത്തി. സി.ടി.എം.എ. പ്രസിഡന്റ് എം.എ. സലീം, ഡോ.കെ. രവീന്ദ്രരാജ, വി.ഒ.എസ്.ടി. ഉണ്ണി, പി.എന്‍. ശ്രീകുമാര്‍, കെ.പി. സുരേഷ് ബാബു, നിധി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീനിവാസന്‍, മലയാളി സമാജം പ്രസിഡന്റ് ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. സംഗീത അക്കാദമി അവാര്‍ഡ് ജേതാക്കളായ സഹദേവന്‍, പ്രീജ മധു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ അശ്വിന്‍കുമാര്‍, ഇ.എന്‍. ജയചന്ദ്രന്‍, ഇ.സി. മോഹനകൃഷ്ണന്‍, കെ. ഷാജി, ദിവാകരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. തുടര്‍ന്ന് തോപ്പില്‍ ഭാസിയുടെ നാടകം അശ്വമേധം അരങ്ങേറി.
from kerala news edited
via IFTTT