Story Dated: Friday, January 30, 2015 09:01
ആലപ്പുഴ: മുഖ്യമന്ത്രിയുടെ വാഹന നിരക്കു മുന്നില്‍ ലൈറ്റിട്ടു പാഞ്ഞ കാര്‍ കണ്ടെത്തി. കായംകുളത്തിന് സമീപം ചേരാവള്ളിയില്‍ റോഡിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ രാവിലെ കരുനാഗപ്പള്ളി മുതല്‍ നങ്ങ്യാര്‍കുളങ്ങരെ വരെ അജ്‌ഞാത വാഹനം മുഖ്യമന്ത്രിയുടെ വാഹന നിരക്ക് മുന്നില്‍ ലൈറ്റിട്ട് പായുകയായിരുന്നു. 20 കിലോ മീറ്ററോളം കാര്‍ ഇത്തരത്തില്‍ പാഞ്ഞു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ജംഗ്‌ഷനില്‍ വാഹനം വട്ടമിട്ട് പോലീസ് കാര്‍ തടയാന്‍ ശ്രമിലച്ചെങ്കിലും സാധിച്ചില്ല.
എറണാകുളത്തേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നില്‍ കരുനാഗപ്പള്ളിയില്‍ വെച്ച് കാര്‍ എത്തുകയായിരുന്നു. കാര്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓച്ചിറ പോലീസ് സേ്‌റ്റഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഓച്ചിറ പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിറത്താഞ്ഞതിനാല്‍ നങ്ങ്യാര്‍കുളങ്ങരയില്‍ കാര്‍ തടയുവാന്‍ ശ്രമിക്കുകയായിരുന്നു. അവിടെയും പോലീസിനെ വെട്ടിച്ച് കാര്‍ കടന്നു കളഞ്ഞു.
from kerala news edited
via IFTTT