Story Dated: Saturday, January 31, 2015 02:18
പത്തനംതിട്ട: സ്‌കൂളുകള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുക, ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്‌ഥ പരിഹരിക്കുക തുടങ്ങി വിജിലന്‍സ് കമ്മിറ്റിക്ക് മുന്നിലെത്തിയത് പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട പരാതികള്‍. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എം.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ജനറല്‍ ആശുപത്രിയിലെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന പരാതിയാണ് ആദ്യമെത്തിയത്. ഇതു സംബന്ധിച്ച് ഡി.എം.ഒ പരിശോധന നടത്തി ജില്ലാ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.എം നിര്‍ദേശിച്ചു.
അബാന്‍ ജംഗ്‌ഷനിലെ ട്രാഫിക് കുരുക്ക് സംബന്ധിച്ചായിരുന്നു മറ്റൊരു പരാതി.ട്രാഫിക് പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. റോഡില്‍ കൃത്യമായ അടയാളം രേഖപ്പെടുത്തണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് നിര്‍ദേശം നല്‍കി. കോഴഞ്ചേരി ബിവറേജസിന് സമീപത്തെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനും റോഡില്‍ മുറിച്ചിട്ടിരിക്കുന്ന തടി നീക്കം ചെയ്യുന്നതിനും പോലീസിന് നിര്‍ദേശം നല്‍കി.
ഓഫീസുകളില്‍ വിജിലന്‍സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും എ.ഡി.എം ആവശ്യപ്പെട്ടു. നഗരത്തിലെ സ്‌കൂളുകള്‍ക്ക് സമീപം അടയാള ബോര്‍ഡുകള്‍ സ്‌ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. വിജിലന്‍സ് ഡിവൈ.എസ്.പി പി.ഡി. രാധാകൃഷ്‌ണന്‍, രാഷ്‌ട്രീയ പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT