Story Dated: Saturday, January 31, 2015 02:18
നെയ്യാറ്റിന്‍കര: ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് വായനക്കാര്‍ എത്തുന്ന നെയ്യാറ്റിന്‍കര നഗരസഭാലൈബ്രറിയുടെ പ്രവര്‍ത്തനം ശോചനീയം. യോഗ്യതയുള്ള ഒരു ലൈബ്രറിയന്‍ മാത്രമാണുള്ളത്. രാവിലെ മുതല്‍ ഉച്ചക്ക് രണ്ടുമണിവരെ ലൈബ്രറിയനുണ്ടായിരിക്കും. പിന്നെ വൈകിട്ട് അഞ്ചിന് തുറക്കുന്ന ലൈബ്രറിയില്‍ ലൈപ്രേബറിയനില്ലാത്ത അവസ്‌ഥ. പകല്‍നേരങ്ങളില്‍ ലൈബ്രേറിയന്‍ അവധിയെടുത്താല്‍ പകരം പ്രവര്‍ത്തിക്കാന്‍ ആളില്ല. പ്രവൃത്തി ദിവസങ്ങളില്‍ പോലും ലൈബ്രറി അടച്ചിടേണ്ടഗതികേടിലാണ്.
ലൈബ്രറിയോട് ചേര്‍ന്ന് കേരള സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. രണ്ടിനും കൂടി ഒരു പ്രവേശനകവാടമാണുള്ളത്. എന്തെങ്കിലും കാരണവശാല ലൈബ്രറി പൂട്ടിയിടേണ്ടിവന്നാല്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും അടഞ്ഞുകിടക്കും.
വൈകുന്നേരം അഞ്ചുമുതലുള്ള ലൈബ്രറിയുടെ പ്രവര്‍ത്തനത്തിന് നഗരസഭയിലെ ഏതെങ്കിലും ക്ലാസ്‌ഫോര്‍ ജീവനക്കാരെയാണ് ചുമതലപ്പെടുത്താറുള്ളത്. ഇവര്‍ക്ക് പുസ്‌തക വിതരണം, അംഗങ്ങളെ ചേറക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാവീണ്യം ഇല്ലാത്തതിനാല്‍ മുരടിച്ച മട്ടിലാണ് പ്രവര്‍ത്തനങ്ങള്‍.
യോഗ്യതയുള്ള ലൈബ്രേറിയന്‍മാരെ നിയമിക്കുന്നതിന് നഗരസഭാ അധികൃതര്‍ മുന്‍കൈയെടുക്കാറില്ല. കരാറടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ് ഫോര്‍ ജീവനക്കാരെ നിയമിക്കുന്നത് കോഴയുടെ അടിസ്‌ഥാനത്തിലാണ്. ഇക്കൂട്ടര്‍ തുടര്‍ന്നാല്‍ ഉദ്യോഗസ്‌ഥന്‍മാരുടെ പോക്കറ്റും സമ്പന്നമാകും. ലൈബ്രറിയുടെ മന്ദിരത്തിന് വന്‍ഭീഷണി ഉയര്‍ത്തി വളരുന്ന ആല്‍മരത്തെ നീക്കം ചെയ്യുന്നതിന് നഗരസഭയുടെ ഭാഗത്തു നിന്ന് യാതൊരു നീക്കവും നടത്തുന്നില്ല.
from kerala news edited
via IFTTT