Story Dated: Saturday, January 31, 2015 03:36
പാലക്കാട്: മലമ്പുഴ, പോത്തുണ്ടി ഡാമുകളില്‍ നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലസേചനം ഫെബ്രുവരി 15 വരെ തുടരാന്‍ എ.ഡി.എം: യു. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു. മംഗലംഡാമില്‍ നിന്നുള്ള ജലസേചനം ഫെബ്രുവരി അഞ്ച് വരെ തുടരും. മലമ്പുഴ ഡാമില്‍ നിന്ന് 21165 ഹെക്‌ടര്‍, മംഗലം 3440 ഹെക്‌ടര്‍, പോത്തുണ്ടി 4785 ഹെക്‌ടര്‍ വരുന്ന കൃഷിഭൂമികള്‍ക്കാണ് ജലം ലഭ്യമാകുന്നത്.
മലമ്പുഴ ഡാമില്‍ 107.41 മീറ്ററും, മംഗലം ഡാമില്‍ 69.89 മീറ്ററും, പോത്തുണ്ടിയില്‍ 97.612 മീറ്ററുമാണ് നിലവിലുളള ജലനിരപ്പ്. മൂന്ന് ഡാമുകള്‍ക്കും ക്രമേണ 82.3691, 4.872, 12.707 എം.എം.ഒ ജലസംഭരണശേഷിയുണ്ട്.
കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. സജീവന്‍, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഷില്‍ചന്ദ്, സി.കെ. സുലോചന, അനില്‍കുമാര്‍, കര്‍ഷക പ്രതിനിധികളായ എന്‍. പ്രഭാകരന്‍, പി. ഹരിദാസ്, കെ.എ. വേണുഗോപാല്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമീള ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT