121

Powered By Blogger

Friday, 30 January 2015

പാമോലിന്‍ കേസ്‌ പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ വി.എസിന്‌ വീണ്ടും കോടതിയെ സമീപിക്കാമെന്ന്‌ ഹൈക്കോടതി









Story Dated: Friday, January 30, 2015 04:30



mangalam malayalam online newspaper

കൊച്ചി : പാമോലിന്‍ കേസ്‌ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ വി.എസ്‌ അച്യുതാനന്ദന്‌ വീണ്ടും കോടതിയെ സമീപിക്കാമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌. കേസ്‌ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വി.എസ്‌ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി.


പാമോലിന്‍ കേസ്‌ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമാനമായ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച്‌ നേരത്തെ റദ്ദാക്കിയിരുന്നു. സിംഗിള്‍ ബഞ്ച്‌ ഉത്തരവ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി.എസിന്റെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണും ജസ്‌റ്റിസ്‌ എ.എം ഷഫീഖും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച്‌ വിധിച്ചു.










from kerala news edited

via IFTTT