121

Powered By Blogger

Thursday, 29 January 2015

ദേശീയ ഗെയിംസ്‌ : മാലിന്യമുക്‌തമാക്കാന്‍ കൈകോര്‍ത്ത്‌ അമ്മുവും കാത്തുവും











Story Dated: Friday, January 30, 2015 02:44


കോഴിക്കോട്‌: ദേശീയ ഗെയിംസ്‌ വേദികള്‍ സമ്പൂര്‍ണ മാലിന്യമുക്‌തമാക്കുന്നതിന്‌ ഗെയിംസ്‌ കമ്മിറ്റിയും ശുചിത്വമിഷനും ചേര്‍ന്ന്‌ നടപടി ആരംഭിച്ചു. സംസ്‌ഥാന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. വാസുകി, എക്‌സിക്യൂട്ടീവ്‌ കോ.ഓര്‍ഡിനേറ്ററായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി നിലവില്‍ വന്നു. നാഷണല്‍ ഗെയിംസ്‌ ചിഹ്നമായ അമ്മുവും ശുചിത്വമിഷന്‍ ചിഹ്നമായ കാത്തു എന്ന കാക്കയും ഒരുമിച്ചുളള ചിത്രമാണ്‌ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ചിഹ്നം .

ജില്ലാതല ഓര്‍ഗനൈസിങ്‌ കമ്മിറ്റിയുമായി ചേര്‍ന്ന്‌ ഗെയിംസ്‌ നഗരി പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ നടപ്പാക്കും. ഭക്ഷണവിതരണത്തിന്‌ പ്ലാസ്‌റ്റിക്‌ കപ്പുകളും പ്ലേറ്റുകളും പൂര്‍ണമായി ഒഴിവാക്കുകയും കുടിവെളള വിതരണത്തിന്‌ എന്റര്‍പ്രൈസിങ്‌ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്ും. മയാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനും ഉറവിടമാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ ശുചിത്വസേനയെ വിന്യസിക്കുമെന്ന്‌ ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.










from kerala news edited

via IFTTT