Story Dated: Thursday, January 29, 2015 01:42
കിളിമാനൂര്‍: കിളിമാനൂര്‍ മംഗളം ലേഖകന്‍ എസ്. രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൊന്നി മോഹനന് എന്ന മോഹന്‍ദാസിന് അസുഖം ഭേദമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സെല്ലില്‍ നിന്നും ആറ്റിങ്ങല്‍ സബ്ജയിലിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 19നാണ് പൊന്നി മോഹനനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ വധശ്രമക്കേസിലെ മറ്റൊരു പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് സംഘം തെരയുകയാണ്. പ്രതി പൊന്നി മോഹനനെ ഫെബ്രുവരി മൂന്നുവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
from kerala news edited
via IFTTT