Story Dated: Thursday, January 29, 2015 06:02
ന്യൂഡല്‍ഹി: വിദേശത്തുണ്ടെന്ന് പറയുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു അധികാരത്തിലേറിയ പ്രധാനമന്ത്രി പൊതുമുതല്‍ നശിപ്പിച്ച് കോട്ടും സ്യൂട്ടും വാങ്ങി ജനങ്ങളെ വിഡ്‌ഡികളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മോഡി ധരിച്ചത് 10 ലക്ഷം രൂപ വില വരുന്ന സ്യൂട്ട് ആയിരുന്നെന്ന് രാഹുല്‍ പരിഹസിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സീലാംപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കള്ളപ്പണം തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ മോഡി പരാജയപ്പെട്ടിരിക്കുകയാണ്. എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപം കൊണ്ടുവരുമെന്ന് മോഡിജി പറഞ്ഞിട്ട് ആര്‍ക്കെങ്കിലും കിട്ടിയോ എന്ന് രാഹുല്‍ വോട്ടര്‍മാരോട് പരിഹാസരൂപേണെ ചോദിച്ചു. ദാരദ്ര്യത്തിനെതിരേ പോരാടുമെന്ന് ഡല്‍ഹി വോട്ടര്‍മാര്‍ക്ക് വാഗ്‌ദാനം നല്‍കാനും രാഹുല്‍ മറന്നില്ല.
അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ആദ്യം ചെയ്യുന്നത് കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ സ്‌ഥിരത കൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മോഡി ധരിച്ചിരുന്ന സ്വന്തം പേര് തുന്നിയ കോട്ട് വലിയ വാര്‍ത്തയായിരുന്നു. അതേസമയം ദില്ലിയില്‍ ആംആദ്‌മി പാര്‍ട്ടിക്കും ബിജെപിയ്‌ക്കും തുല്യ സാധ്യതയെന്നാണ് പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്‌തമാക്കുന്നത്.
from kerala news edited
via IFTTT