Story Dated: Thursday, January 29, 2015 08:53
ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി യാത്രക്കാരായ 20 പേരെ കാണാതായി. ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയിലേക്ക് അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിച്ചവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ അറുപതോളം പേര്‍ ഉണ്ടയിരുന്നതായാണ് പ്രാഥമിക നിഗമനം. ഇതില്‍ 39 പേരെ കോസ്‌റ്റ് ഗാര്‍ഡ് ഉദ്യോഗസ്‌ഥര്‍ രക്ഷിച്ചിരുന്നു. മറ്റ് ചിലര്‍ നീന്തി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കടലില്‍ കുത്തുബ്‌ദിയ ദ്വീപിന് സമീപത്താണ് ബോട്ട് അപകടത്തില്‍ പെട്ടത്. യാത്രക്കാരുടെ എണ്ണക്കൂടുതലും അമിത ഭാരവുമാണ് അപകടത്തില്‍ കലാശിച്ചത്. ഇവരെ ബോട്ടില്‍ മലേഷ്യയിലേക്ക് കടക്കാന്‍ സഹായിച്ച മുന്നു പേരെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT