121

Powered By Blogger

Thursday, 29 January 2015

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അവഗണിക്കുന്നു; പാകിസ്‌താനില്‍ ഭ്രുണഹത്യ കൂടുന്നു









Story Dated: Thursday, January 29, 2015 06:06



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ഭ്രുണഹത്യയുടെ നിരക്ക്‌ അനിയന്ത്രിതമായി വര്‍ധിക്കുന്നതായി കണക്കുകള്‍. യു.എസ്‌. ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്‌. 2012ല്‍ രാജ്യത്തെ ഭ്രൂണഹത്യയുടെ നിരക്കുകള്‍ 2.25 മില്യനായി വര്‍ധിച്ചതായാണ്‌ കണക്കുകള്‍.


പാകിസ്‌താനിലെ 15നും 49നും ഇടയില്‍ പ്രായമുള്ള 1,000 സ്‌ത്രീകളില്‍ 50 പേര്‍ ഭ്രൂണഹത്യ നടത്തുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 2002ല്‍ 27 സ്‌ത്രീകള്‍ എന്ന കണക്ക്‌ പത്ത്‌ വര്‍ഷം കൊണ്ട്‌ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭ്രൂണഹത്യ നിരോധിക്കാനുള്ള നിയമത്തിന്റെ അഭാവവും ശരിയായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതുമാണ്‌ കണക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്‌.


2012ലെ കണക്കനുസരിച്ച്‌ ഭ്രൂണഹത്യ നടത്തി ഗുരുതരാവസ്‌തയിലായത്‌ 6,23,000 സ്‌ത്രീകളാണ്‌. ഇതില്‍ കൂടുതലും വിദ്യാഭ്യസമില്ലാത്തവരും പാരമ്പര്യ മാര്‍ഗങ്ങളിലൂടെ ഭ്രുണഹത്യ നടത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.










from kerala news edited

via IFTTT