Story Dated: Friday, January 30, 2015 02:49
പാലക്കാട്: 55 ാമത് സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്‌ഥാനം പങ്കിട്ടതിന്റെ ഭാഗമായി ജില്ലയ്‌ക്ക് ലഭിച്ച സ്വര്‍ണ്ണക്കപ്പിന് എട്ടിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. വട്ടേനാട് ജി.എച്ച്.എസ്.എസില്‍ നടന്ന ജില്ലാതല സ്വീകരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്‌ഹാഖ് ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടര്‍ എ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. തൃത്താല എ.ഇ.ഒ: അനന്തന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ. വിജയന്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി ജി.എച്ച്.എസ്.എസില്‍ നടന്ന സ്വീകരണത്തില്‍ സി.പി. മുഹമ്മദ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷൊര്‍ണൂര്‍ കെ.വി.ആര്‍.എച്ച്.എസ്.എസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കെ.എസ്. സലീഖ എം.എല്‍.എ, ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൃഷ്‌ണദാസ്, വിവിധ അധ്യാപക സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍, വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.വി.എച്ച്.എസ്.എസിലെ സ്വീകരണ സമ്മേളനം എം. ഹംസ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. സുബൈദ അധ്യക്ഷത വഹിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.30 നാണ് ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.ടി സ്‌കൂളിലെത്തിയത്. ബാന്റ് മേളത്തിന്റേയും കോല്‍ക്കളി സംഘത്തിന്റേയും അകമ്പടിയോടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അശോക് കുമാര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. ലക്കിടി ശ്രീശങ്കര ഓറിയന്റല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണക്കപ്പില്‍ പൊന്നാട ചാര്‍ത്തി.
ആലത്തൂര്‍ എ.എസ്.എം.എം.എച്ച്.എസ്.എസില്‍ എം. ചന്ദ്രന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ഹനീഫ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. ജമീല, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. രാജലക്ഷ്‌മി, എ.ഇ.ഒ. വി. ചന്ദ്രന്‍, പ്രധാനധ്യാപിക സുദിന എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
ഗുരുകുലം ബി.എസ്.എസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്‍കി. ജി.എച്ച്.എസ്.എസ് കൊടുവായൂരില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.എം. ഫെബിന്‍, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി സച്ചിദാനന്ദന്‍, പ്രിന്‍സിപ്പല്‍ സോമരാജന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
വൈകീട്ട് അഞ്ചിന് പാലക്കാട് മോയന്‍ എച്ച്.എസ്.എസില്‍ നടന്ന ജില്ലാതല സമാപനം എം.ബി. രാജേഷ് എം.പി ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. കൃഷ്‌ണകുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, എ.ഇ.ഒ: കെ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും, നിറപ്പകിട്ടാര്‍ന്ന രാജവീഥികളും സ്വീകരണങ്ങള്‍ക്ക് മിഴിവേകി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, ഡി.ഡി.ഇ: അബൂബക്കര്‍, അധ്യാപക സംഘടനാ നേതാക്കള്‍ എന്നിവര്‍ കപ്പിന് അകമ്പടിയേകി.
from kerala news edited
via IFTTT