121

Powered By Blogger

Thursday, 29 January 2015

മാണി ബജറ്റും കൊണ്ടുവരട്ടേ, എന്തു സംഭവിക്കുമെന്ന്‌ അപ്പോള്‍ കാണാം: വി.എസ്‌









Story Dated: Thursday, January 29, 2015 04:56



  1. k.m mani

  2. r balakrishnapillai

  3. v.s achuthananthan



mangalam malayalam online newspaper

തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണി ബജറ്റും കൊണ്ട്‌ നിയമസഭയില്‍ വരട്ടേ, എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ അപ്പോള്‍ കാണാമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. പ്രതിഷേധം ഏത്‌ രീതിയിലായിരിക്കുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്‌ പറഞ്ഞു. യു.ഡി.എഫ്‌ ഉണ്ടെങ്കില്‍ ഇക്കൊല്ലവും താന്‍ തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ കഴിഞ്ഞ ദിവസം കെ.എം മാണി വ്യക്‌തമാക്കിയിരുന്നു. ഇതിനോടുള്ള വെല്ലുവിളി എന്ന രീതിയിലാണ്‌ വി.എസ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. 31 കോടിയുടെ അഴിമതിയാണ്‌ പാറ്റൂരില്‍ നടന്നത്‌. സംഭവത്തില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്റ്‌ എം. പോളിനെതിരെ നടപടിയെടുക്കണമെന്നും വി.എസ്‌ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ജിജി തോംസണെ ചീഫ്‌ സെക്രട്ടറി ആക്കിയതിനെതിരെ ഗവര്‍ണ്ണര്‍ക്ക്‌ കത്തു നല്‍കിയതായും വി.എസ്‌ പറഞ്ഞു.


അഴിമതിക്കെതിരായ പോരാട്ടത്തില്‍ പിള്ളയെ അനുകൂലിക്കുന്നുവെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞ വി.എസ്‌ ഇക്കാര്യത്തിലും തിരുത്തല്‍ വരുത്തി. പിള്ളയോട്‌ ഒന്നിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന്‌ കരുതുന്നില്ലെന്നും പിള്ളയുടെയും ഗ്രൂപ്പിന്റെയും ചക്കളത്തിപ്പോരാട്ടം അധികം വൈകാതെ വ്യക്‌തമാകുമെന്നും വി.എസ്‌ പറഞ്ഞു. വി.എസ്‌ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന പിള്ളയെ പിന്‍തുണയ്‌ക്കുകയാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പിള്ളയെ തള്ളി വി.എസ്‌ രംഗത്തെത്തിയിരിക്കുന്നത്‌.










from kerala news edited

via IFTTT