Story Dated: Friday, January 30, 2015 02:49
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനു ഇന്നു കൊടിയേറും. വൈകീട്ട് 5.30ന് കൊടിയേറ്റം, വിശുദ്ധ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയുണ്ടാകും. ഫാ. ജോബിന് കാഞ്ഞിരത്തിങ്കല്‍ കാര്‍മികനാകും. 31ന് വൈകീട്ട് 5.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ഫാ: മാര്ട്ടിന് തട്ടില്‍ കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി ഒന്നിന് വൈകീട്ട് നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും. ഫാ: റെന്നി പൊറത്തൂര്‍ കാര്‍മികനാകും. ഫാ. ജോമീസ് കൊടകശേരി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം.
രണ്ടിന് രാവിലെ 6.15ന് മരിച്ചുപോയ ഇടവകാംഗങ്ങള്ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയോടെ തിരുനാളിന് സമാപനമാകും. തിരുനാളിന് വികാരി ഫാ: സീജോ കാരിക്കാട്ടില്‍, കൈക്കാരന്മാരായ മാര്ട്ടിന് കുറുങ്ങാടന്‍, വില്യംസ് പാലുപറമ്പില്‍, കണ്‍വീനര്‍ ജോയ്സണ്‍ മുട്ടത്ത്, ജോയിന്റ് കണ്‍വീനര്‍ ഫ്രാന്‍സിസ് പനയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
from kerala news edited
via IFTTT